0%

Chapter Title : ഉമ്മ എന്നെ വിളിച്ചിരുന്നോ..?

Author : Kambikathakal Read All Parts 1.3K

ചേർന്ന ഒന്ന്. എന്റെ പ്രായത്തിലുള്ളവർ പഠനവും പ്രേമവും ജോലിയുമൊക്കെയായി നടക്കുമ്പോൾ ഞാൻ മാത്രം പാടത്തു കളിച്ചും, പന്തിനെ പ്രേമിച്ചും അതിനൽനിന്നും സമ്പാദിച്ചും ഒക്കെയായി നടന്നു..

അതിനിടയിൽ എപ്പോഴോ എനിക്ക് കെട്ടുപ്രായമായെന്ന് ഉമ്മാക്ക് തോന്നിക്കാണും അങ്ങനെയാണ് എന്റെ ജീവിതത്തിലേക്ക് ഷാഹിന വരുന്നത്.

കല്യാണം ഞാൻ ആവുന്നതും എതിർത്തുനോക്കി.. പക്ഷെ എന്നും വൈകുന്നേരം ചെളിയാക്കി കൊണ്ടുവരുന്ന ജേഴ്സിയും ട്രൗസറും എനിക്കിനി അലക്കാൻ ആവില്ലെന്ന് ഉമ്മ തീർത്തുപറഞ്ഞപ്പോൾ എനിക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു..

ഇന്നിപ്പോ ഞാനൊരു മണവാളനാണ് ഇതെന്റെ ആദ്യരാത്രിയും.. കട്ടിലിന്റെ അങ്ങേ തലക്കലായി ഷാഹിന ഇരിക്കുന്നുണ്ട്..

എന്നെ കണ്ടതും അവളെണീറ്റു.. ഇരുന്നോളു..

"ക്ഷീണം വല്ലതും തോന്നുന്നുണ്ടേൽ കിടന്നോളു.. " ഞാൻ പറഞ്ഞു.

"ഇക്ക ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.. "

അവൾ തലതാഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

"ഇക്കയ്ക്ക് എന്നെ ശരിക്കും ഇഷ്ടായിട്ട് കെട്ടിയതാണോ അതോ ഉമ്മാടെ നിർബന്ധത്തിന് കെട്ടിയതാണോ..? വേറൊന്നും കൊണ്ടല്ല.. നേരത്തെ ഇവിടുന്ന് എങ്ങോട്ടോ പോകുമെന്നൊക്കെ ഇക്ക ഉമ്മയോട് പറയുന്നത് കേട്ടു.."

അവളുടെ സ്വരം ഇടറുന്നുണ്ട്..

"എടോ ഇയ്യ് കരയല്ലേ. അങ്ങനൊന്നുമല്ല. ഇ നിക്കിന്ന് മാറ്റിവെക്കാൻ പറ്റാത്ത ചെറിയോരു പരിപാടി ണ്ട്.. അതാ ഞാൻ പോയില്ലെങ്കിൽ അതാകെ കുളമാവും"

"എന്ത് പരിപാടി.. ?"

"അത്… ഒരു കളിയുണ്ട്.. "

ഞാൻ ശബ്ദം താഴ്ത്തിപറഞ്ഞു..

കളിയോ അവൾ അത്ഭുദത്തോടെ എന്നെ നോക്കി.. ഞാൻ അവളുടെ അടുത്തേക്കിരുന്നു..

" അതേടോ.. ഈ ലോകത് ജീവനില്ലാത്ത ഒന്നിനെ ഞാൻ ജീവനോളം സ്നേഹിച്ചിട്ടുണ്ടേൽ അത് ഫുട്ബോളിനെ മാത്രമാണ്.. ന്റെ ഉമ്മയോടും ഇക്കയോടും എന്തേലും കാര്യത്തിന് ഞാൻ ദേഷ്യം പിടിച്ചിട്ടുണ്ടങ്കിൽ അതും

💬 Comments

View all comments