Chapter Title : ഉമ്മ എന്നെ വിളിച്ചിരുന്നോ..?
ഒറ്റക്കെങ്ങാനാ.. ഇക്കാടെ കാറിൽ പോകാം. ഞാൻ കാറിൽ തന്നെ ഇരുന്നോളാം. പുറത്തേക്കിറങ്ങൂല. പ്ളീസ് ഇക്ക.."
അവളുടെ ദയനീയമായ ചോദ്യം കേട്ടപ്പോൾ എതിർക്കാൻ തോന്നിയില്ല.. ഫോണെടുത്തു നേരെ അൻവറിനെ വിളിച്ചു.. അൻവർ എന്റെ എളാപ്പയുടെ മകനാണ്.. ഞങ്ങളുടെ ക്ലബ്ബിന്റെ നെടുംതൂൺ..
"ഡാ നിങ്ങ വിട്ടോ.. ഞാൻ കാറിൽ വന്നോളാം എന്റെ കൂടെ ഒരാളുണ്ട്.."
"ആരാ ഷാനുക്ക..?"
"അത് ന്റെ കെട്യോളാടാ.."
ഹ ഹ ചക്കിക്കൊത്ത ചങ്കരൻ...ഇങ്ങക്ക് പറ്റിയ കമ്പനി ന്നെ കിട്ടീലെ ..?"
"നീ വെച്ചുപോട. ഞങ്ങൾ രണ്ടാളും വന്നോളാം.."
"അതേയ് ഗ്രൗണ്ട് അറിയൂലെ..?"
"അതൊക്കെ ഇനിക്കറിയാം. അപ്പൊ ശരി അവിടുന്ന് കാണാം.."
കാറിൽ അവളെന്റെ തോളിൽ ചാഞ്ഞു കിടക്കുന്നുറങ്ങുന്നുണ്ട്.. പാവം എന്റെ ഓരോ പിരാന്തുകൊണ്ട് അവൾക്ക് നഷ്ടപ്പെടുന്നത് അവളുടെ എത്രവലിയ സ്വപ്നങ്ങളാണ്.. ഓർത്തപ്പോൾ ഉള്ളിലൊരു നീറ്റൽ..
ഗ്രൗണ്ടിലെത്തിയപ്പോൾ ഞങ്ങളുടെ ടീമിന്റെ കളിയാവുന്നതേയുള്ളു.. കാർ ഒരു മൂലയിൽ ഒതുക്കി നിർത്തി ഞാൻ അവളെ ഉണർത്തി.
ഡിസംബറിലെ മഞ്ഞുകൾ മണ്ണിലേക്കുറ്റി വീഴുന്നുണ്ട്.. നല്ല തണുപ്പ് കാറിന്റെ ചില്ലുജാലകങ്ങളിൾക്കുള്ളിലോടെ അകത്തേക്ക് തണുപ്പ് ഇടിച്ചുകയറുന്നു.. ഈ രാത്രിയിലും ഗ്രൗണ്ടിന് ചുറ്റും കച്ചവടം സജീവമായി നടക്കുന്നുണ്ട്. വേഗം അൻവറിനെ ഫോണിൽ വിളിച്ചു ഓരോ കട്ടൻ ചായ വാങ്ങിച്ചു..
ചായ ഞാൻ അവൾക്ക് നീട്ടി. കുടിച്ചോ നല്ല തണുപ്പല്ലേ ഉള്ളൊന്ന് ചൂടാവട്ടെ.. ഊതി ഊതി അവൾ ചായ കുടിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു.. ഞാൻ അവളെത്തന്നെ നോക്കി നിന്നു. ഞങളുടെ ടീമിന്റെ കളിയായെന്ന് അൻവർ വന്ന് പറഞ്ഞപ്പോൾ ഞാൻ പോകാൻ ഒരുങ്ങി.
"ഞാൻ പോവാ. പേടിക്കൊന്നും മാണ്ട. അൻവർ പൊർത്തുണ്ടാവും. വേണേൽ നീയൊന്ന് ഉറങ്ങിക്കോ.
💬 Comments
View all comments