Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]
മാതാപിതാക്കളും അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ അത്താണിയായിരുന്നു ആ പീടിക. അതാണ് ഇന്ന് കല്ലോട് കല്ല് ശേഷിക്കാതെ തകർന്നു കിടക്കുന്നത്.
അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് ഒതുക്കുകൾ ഇറങ്ങിയാൽ ഇടവഴിയായി. അത് നേരെ ചെന്നവസാനിക്കുന്നത് വിശാലമായ പാടത്തിലേക്കാണ്. പാടവരമ്പിലൂടെ അര കിലോമീറ്ററോളം നടന്നാൽ അബ്ദുവിന്റെ വീടായി. വീടിന്റെ പിന്നിലൂടെ വീതിയുള്ള ഒരു പഞ്ചായത്ത് റോഡ് പട്ടണത്തിലേക്ക് കടന്നുപോകുന്നുണ്ട്. അതുവഴി പക്ഷേ ബസ് സർവീസൊന്നുമില്ല.
ഇടവഴിയിലേക്ക് ഇറങ്ങുമ്പോൾ അവരുടെ കണ്ണിൽ തടഞ്ഞത് അവിടവിടെയായി വീണു കിടക്കുന്ന വലുതും ചെറുതുമായ മരങ്ങളാണ്. പാടത്തെ കാഴ്ചയാണ് അതിലും ദയനീയം. കുലച്ച് പാതി മൂപ്പെത്തിയ നേന്ത്രവാഴകൾ ആയിരക്കണക്കിനാണ് ഒടിഞ്ഞു നിലംപറ്റി കിടക്കുന്നത്. ആ കാഴ്ച്ച, വധിക്കപ്പെട്ടും അംഗങ്ങൾ ഛേദിക്കപ്പെട്ട് പാതി ജീവനോടെയും നൂറായിരം സൈനികർ ചിതറിക്കിടക്കുന്ന ഒരു പടക്കളത്തെ ഓർമ്മിപ്പിച്ചു.
അങ്ങനെ പിന്നിട്ട വഴിയിൽ ഉടനീളം കൊടുങ്കാറ്റ് സംഹാര താണ്ഡവമാടിയ കാഴ്ചകൾ കണ്ടാണ് അവർ നടന്നത്. അബ്ദുവിന്റെ മുറ്റത്തും പാടവരമ്പിലും പടിക്കെട്ടിലുമായി അവിടവിടെ കുറച്ചാളുകൾ കൂടി നിൽക്കുന്നത് ദൂരത്തു വച്ചേ അവർ കണ്ടു. ഒക്കെയും അയൽക്കാരും പരിചയക്കാരും മാത്രം. ഈ നാട്ടിൽ ബന്ധുക്കളെന്നു പറയാൻ അവർക്ക് ആരുമുണ്ടായിരുന്നില്ല. പണ്ട് വളരെ തെക്കുള്ള ഒരു നാട്ടിൽ നിന്നും പ്രണയം മൂത്ത് ഒളിച്ചോടി ഈ നാട്ടിൽ വന്നവരായിരുന്നു അബ്ദുവും ഭാര്യയും. രണ്ടു കൂട്ടരുടെയും ബന്ധുക്കൾ അതോടെ ഇരുവരെയും തങ്ങളുടെ കുടുംബ പട്ടികയിൽ നിന്ന് വെട്ടിമാറ്റി. പിന്നീട് ഈ നാട്ടുകാരും അയൽക്കാരും ഒക്കെയായിരുന്നു അവരുടെ ബന്ധുക്കൾ.
ഷാഹിദയും ജുനൈദയും പടികൾ കയറി മുറ്റത്തെത്തി. പൂമുഖത്തു തന്നെയുണ്ട് മുംതാസും സലീമും.മുംതാസ് കരഞ്ഞു തളർന്ന് നിലത്തു വിരിച്ച ഒരു പായയിൽ
💬 Comments
View all comments