0%

Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]

Author : Kambikathakal Read All Parts 5.6K

ചുരുണ്ടു കിടപ്പുണ്ട്. സലീം അരഭിത്തിയിൽ മുഖം കുനിച്ചിരിപ്പുണ്ട്. ഇടക്കിടെ കണ്ണുകൾ തുടച്ചും ദീർഘനിശ്വാസങ്ങൾ ഉതിർത്തും എല്ലാം തകർന്നവനെപ്പോലെയുള്ള അവന്റെ ഇരിപ്പ് ആരുടെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. ഷാഹിദ മുംതാസിന്റെ അരികിലായി ഇരുന്നു.

"മോളേ...."

ഒരു ഉമ്മയുടെ വാത്സല്യത്തോടെ അവളുടെ തലയിൽ ഒന്നു തഴുകി അവൾ വിളിച്ചു. മുംതാസ് മുഖമുയർത്തിനോക്കി. ഷാഹിദയെ കണ്ടതും അവരുടെ മടിയിൽ മുഖം പൂഴ്ത്തി അവൾ പൊട്ടിക്കരയാൻ തുടങ്ങി.

"ഉമ്മാ....ഞങ്ങക്കിനി ആരൂല്ല... ഉമ്മ പോയി...ഇപ്പോൾ ഉപ്പയും ഞങ്ങളെ വിട്ടുപോയല്ലോ ഉമ്മാ...."

പദം പറഞ്ഞുള്ള അവളുടെ നിലവിളി കേട്ടപ്പോൾ ഷാഹിദയുടെയും കണ്ണുകൾ നിറഞ്ഞു.

"കരയല്ലേ മോളേ...നിങ്ങക്ക് ഞങ്ങളുണ്ട്. ദേ.. ഈ ഉമ്മയും ഈ ജുനൈദാത്തയും റഫീക്കിക്കയുമെല്ലാമുണ്ട്. കരയല്ലേ...മോളേ.."

തന്നാൽ കഴിയും വിധം ഷാഹിദ അവളെ ആശ്വസിപ്പിച്ചു. പിന്നീട് അവർ എഴുന്നേറ്റ് സലീമിന്റെ അരികിലെത്തി. അവന്റെ ശിരസിൽ മെല്ലെ തലോടി.

"മോനെ ..നീ ഇങ്ങനെ തളർന്നിരുന്നാൽ പറ്റൂല്ല. അബ്ദു പോയി. ഇനി നീയേയുള്ളൂ നിന്റെ ഇത്തയ്ക്ക് . നീ തളർന്നാൽ പിന്നെ അവളുടെ അവസ്ഥ എന്താവും ? ആരുമില്ലെന്നോർത്ത് നീ വിഷമിക്കരുത്. ഞങ്ങളുണ്ട്." അതൊരു വെറും വാക്കല്ലെന്ന് അവനുറപ്പുണ്ടായിരുന്നു. ആ ഉറപ്പ് അവന് വല്ലാത്തൊരു ധൈര്യം നൽകി.

ഉച്ചയോടെ അബ്ദുവിന്റെ മൃതദേഹവുമായി ആംബുലൻസ് എത്തി.ഹോസ്പിറ്റലിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങിയത് റഫീക്ക് ആയിരുന്നു. അവൻ കാറിൽ ആംബുലൻസിനെ പിന്തുടർന്നു.

ഇടയ്ക്ക് ഒന്നുരണ്ടു തവണ മഴ പെയ്തു.അത് അധികനേരം നീണ്ടുനിന്നില്ലെങ്കിലും ആകാശം ഇരുണ്ടുകൂടി കിടന്നിരുന്നു.

ആർക്കുവേണ്ടിയും കാത്തിരിക്കാനില്ലാത്തതുകൊണ്ട് വൈകാതെതന്നെ ചടങ്ങുകളൊക്കെ തീർത്ത് അബ്ദുവിന്റെ ശരീരം പള്ളിപ്പറമ്പിൽ ഖബറടക്കി. അയൽക്കാരും പരിചയക്കാരുമൊക്കെ അവിടുന്നേ പിരിഞ്ഞുപോയി. വീട്ടിൽ സലീമും മുംതാസും പിന്നെ ഷാഹിദയും കുടുംബവും

💬 Comments

View all comments