0%

Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]

Author : Kambikathakal Read All Parts 5.7K

ബാഗ് വാർഡ്‌റോബിൽ വച്ചിട്ട് അവൾ ബാത് റൂമിന്റെ വാതിൽ തുറന്നു. ഷവറും ഗെയ്‌സറും ഒക്കെയുണ്ട്‌. ഇതൊക്കെ കണ്ടപ്പോൾ അവൾക്ക് ഒന്നു കുളിക്കണമെന്നു തോന്നി. രാവിലെ കുളിച്ചതുമില്ലല്ലോ. അവൾ നേരെ ഹാളിലേക്ക് ചെന്നു. കുട്ടിയെ മടിയിൽ ഇരുത്തി ഷാഹിദ ടി വി കാണുന്നു.

"മാമീ...ഞാനൊന്ന് കുളിച്ചിട്ട് വേഗം വരാം കേട്ടോ.." അവളുടെ സംസാരം കേട്ട് ഷാഹിദ ടി വി യിൽ നിന്ന് നോട്ടം പറിച്ചെടുത്ത് മുംതാസിന്റെ നേർക്കെറിഞ്ഞു.

"ആയിക്കോട്ടെ.. മോള് കുളിച്ചിട്ട് വന്നോളി.." പുഞ്ചിരിയോടെ ഷാഹിദ പറഞ്ഞു.

തന്റെ മുറിക്കുള്ളിൽ കയറി മുംതാസ് വാതിലടച്ചു കുറ്റിയിട്ടു. കുളി കഴിഞ്ഞ് ഡ്രസ്സ് മാറി അവൾ പുറത്തുവന്നപ്പോഴേക്കും ഷാഹിദയും ജുനൈദയും പാചകത്തിന്റെ തിരക്കിലായിരുന്നു. കുട്ടി ഹാളിലിരുന്ന് തന്റെ പാവക്കുട്ടിയോട് സംസാരിക്കുന്ന തിരക്കിലും.

മുംതാസും അടുക്കളജോലികളിൽ അവർക്കൊപ്പം കൂടി. ജോലിക്കിടയിൽ ഷാഹിദ പറയുന്ന തമാശകൾ കേട്ട് പലപ്പോഴും മുംതാസിന് ചിരി സഹിക്കാൻ കഴിയാത്ത അവസ്ഥയായി. അതിൽ പല തമാശകളും ദ്വയാർത്ഥത്തിൽ ഉള്ളവയും കുറച്ചൊക്കെ മസാല ചേർത്തതും ആയിരുന്നു. മുംതാസിന്റെ മനസിലെ സങ്കടത്തിന്റെ മൂടൽ ഒന്നു മാറിക്കിട്ടാനാണ് ഷാഹിദയും ജുനൈദയും ചേർന്ന് ഈ പരിപാടി ആസൂത്രണം ചെയ്തത്.

അബ്ദു പോയിട്ട് ഇപ്പോൾ ആഴ്ച്ച രണ്ടു കഴിഞ്ഞു. മുംതാസിന്റെ സങ്കടത്തിന്റെ ആഴം വളരെയേറെ കുറച്ചു കൊണ്ടുവരാനും അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും കഴിഞ്ഞ ദിവസങ്ങളിൽ അവർ ശരിക്കും പരിശ്രമിച്ചിരുന്നു.

"ഇനി ഞാനൊരു കടംകഥ പറയാൻ പോവുകയാണെ...ഉത്തരം ആദ്യം പറയുന്നയാൾക്ക് ഒരു സമ്മാനമുണ്ട്. പറയട്ടെ...?"

ചോദിച്ചിട്ട് ഷാഹിദ രണ്ടുപേരെയും മാറി മാറി നോക്കി. രണ്ടാളും തലയാട്ടി സമ്മതം നൽകി.

"ഓടിച്ചെന്നു...പാവാടപൊക്കി കുത്തിക്കേറ്റി... പാല് വരുത്തി.. എന്താണെന്ന്

💬 Comments

View all comments