Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]
ഇടയിലും ഉണ്ടൊരു മാളം. ആ മാളത്തിൽ കയറ്റാൻ അണുങ്ങടെ കാലിന്റെ ഇടയിൽ ഒരു വരാലുണ്ട്. ഒരു ഒറ്റക്കണ്ണൻ വരാൽ. "
ജുനൈദയുടെ വിവരണം കേട്ട് മുംതാസിന് നാണം കൊണ്ട് പൊറുതി മുട്ടി.
"പോ ഇത്താ വെറുതെ....ങാ ,മാമി പറഞ്ഞ കടംകഥയുടെ ഉത്തരം പറഞ്ഞില്ലല്ലോ..." ആ സംഭാഷണം അങ്ങനെ തുടരുന്നതിൽ മുംതാസിന് താൽപര്യമില്ലെന്ന് അവർക്ക് മനസ്സിലായി.
"അതോ..അതുപിന്നെ മഴയത്ത് റബ്ബർ ടാപ്പിംഗ് ചെയ്യുന്നത് കണ്ടിട്ടില്ലേ..അതുതന്നെ. ടാപ്പിംഗ്കാരൻ ഓടിച്ചെല്ലുന്നു. റബ്ബർ മരത്തിലെ പ്ലാസ്റ്റിക് മറ പൊക്കുന്നു. കത്തി കുത്തിക്കയറ്റുന്നു. പാല് വരുത്തുന്നു. അത്രതന്നെ. "
"അയ്യേ...ഇതാണോ..ഞാൻ വിചാരിച്ചു..." മുംതാസ് നഖം കടിച്ചു. അതുകണ്ട് അവർ രണ്ടുപേരും ചിരിച്ചുപോയി. അങ്ങനെ കഥപറച്ചിലും ചിരിയുമൊക്കെയായി പാചകവും കഴിക്കലും ഒക്കെ കടന്നുപോയി. മുംതാസിന്റെ മനസ് നോർമൽ അവസ്ഥയിലേക്ക് തിരികെയെത്തി എന്ന് ഷാഹിദയ്ക്കും ജുനൈദയ്ക്കും മനസ്സിലായി.
റഫീക്ക് ഫോൺ ചെയ്തപ്പോൾ ഷാഹിദ അത് മകനോട് പറയുകയും ചെയ്തു. അതറിഞ്ഞ സലീമിനും സന്തോഷമായി. വൈകിട്ട് കുറച്ചുനേരം സീരിയലും മറ്റും കണ്ടിരുന്നു. രാത്രി എട്ടുമണി കഴിഞ്ഞപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി.
"ഇനി ചിലപ്പോ കറന്റ് പോകും. വേഗം കഴിച്ചിട്ട് കിടക്കാം" അത് പറഞ്ഞിട്ട് ഷാഹിദ അടുക്കളയിലേക്ക് നടന്നു.
പിന്നാലെ ജുനൈദയും. കുട്ടി, മുംതാസിന്റെ മടിയിൽ ഇരിക്കുകയായിരുന്നു. ഇത്രയും ദിവസങ്ങൾ കൊണ്ട് അവർ തമ്മിൽ നല്ല കൂട്ടുകാരായി. ഇപ്പോൾ അധിക നേരവും മുംതാസിന്റെ ഒപ്പമാണ് അവളുടെ ഇരിപ്പും കളിയുമൊക്കെ. ആഹാരം പ്ളേറ്റുകളിൽ വിളമ്പി ഷാഹിദയും ജുനൈദയും മേശപ്പുറത്തു കൊണ്ടുവച്ചു. കഴിക്കാൻ ഇരിക്കുന്നതിന് മുൻപ് മുംതാസ് ഫോണെടുത്ത് അനിയനെ വിളിച്ചു.
"നീ കഴിച്ചോ മോനെ..?" ഫോണിൽ ഇത്തയുടെ ശബ്ദം കേട്ടപ്പോൾ അവന്റെ
💬 Comments
View all comments