0%

Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 4 [Kumbhakarnan]

Author : Kambikathakal Read All Parts 1617

ടോർച്ചെടുത്തു കൊടുത്തു. ടോർച്ച് നീട്ടിയടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങുമ്പോൾ സുലൈമാൻ മകളെ ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല.

ഇടവഴിയിലിറങ്ങി അയാൾ നടപ്പിന്റെ വേഗം കൂട്ടി . ഉപ്പയ്ക്കൊപ്പമെത്താൻ ജുനൈദാക്ക് ഓടേണ്ടിവന്നു. വിശാലമായ പാടത്തിനരികിലെത്തി നടവരമ്പിലേക്ക് ഇറങ്ങിയപ്പോൾ അയാൾ നടത്തയുടെ വേഗം കുറച്ചു. കിതച്ചുകൊണ്ട് ഉപ്പയ്ക്ക് പിന്നാലെ അവൾ നടന്നു. മകരമാസത്തിലെ മൂടൽ മഞ്ഞ് പാടത്തിന്റെ മാറിൽ ഒരു കട്ടി പുതപ്പുപോലെ പരന്നു കിടന്നു. മഞ്ഞുവീണു നനഞ്ഞ നേല്ലോലകൾ നിലാവിൽ വെള്ളിനാരുകൾ പോലെ തിളങ്ങി.

വീതിയേറിയ നടവരമ്പിലൂടെ അവർ നടന്നു. പുല്ലിൽ തങ്ങിനിന്ന മഞ്ഞുതുള്ളികൾ അവളുടെ മൈലാഞ്ചിയണിഞ്ഞ പാദങ്ങളെ നനച്ചുകൊണ്ടിരുന്നു. ഉപ്പ എന്താണൊന്നും മിണ്ടാത്തത്...? തന്നോട് ശരിക്കൊന്നു മിണ്ടിയിട്ട് ഒരാഴ്ചയായി. അറിഞ്ഞുകൊണ്ട് ഉപ്പയോട് ഒരുതെറ്റും താൻ ചെയ്തിട്ടില്ല എന്നിട്ടും ഉപ്പ.... നെഞ്ചിനുള്ളിൽ സങ്കടം നിറഞ്ഞു വിങ്ങുകയാണ്. കരയാതിരിക്കാൻ അവൾ ഒരുപാട് ശ്രമിച്ചു. ഹിജാബിന്റെ തുമ്പ് കടിച്ചുപിടിച്ച് അവൾ കരച്ചിലടക്കി.

പാടം കടന്ന് ഇടവഴിയിലൂടെ അൽപ്പം നടന്നാൽ തറവാടായി. മുറ്റത്തേക്ക് കയറുമ്പോൾ തൂണിൽ കെട്ടിയിരുന്ന നായ ഉച്ചത്തിൽ കുരച്ചു. ആ കുര കെട്ടിട്ടാവാം വിളിക്കാതെതന്നെ ആരോ ഉണർന്നു. മുറ്റത്തെക്കുള്ള ലൈറ്റ് തെളിഞ്ഞു.

"ങേ...ഇക്കയോ...?? മോളുമുണ്ടല്ലോ...എന്തേ ഈ നേരത്ത്..? ഞങ്ങള് ഇങ്ങോട്ട് വന്ന് കിടന്ന് ഒന്നു മയങ്ങിയതെയുള്ളൂ... അപ്പോഴാണ് നായയുടെ കുര.."

വാതിൽ തുറന്ന് പുറത്തേക്ക് വന്ന സുലൈമാന്റെ അളിയൻ ബഷീർ അവരെക്കണ്ട് അതിശയിച്ചു.

"ബാ...കേറി കുത്തിരിക്കിൻ. ബാ മോളേ..."
ജുനൈദായെ ചേർത്തുപിടിച്ചുകൊണ്ട് ബഷീറിന്റെ ഭാര്യ റംലത്ത് മുറിക്കുള്ളിലേക്ക് പോയി.

"ഒന്നൂല്ലെടാ മോൾക്ക് ഉമ്മാനെ ഒന്നു കാണണോന്നു പറഞ്ഞു...അപ്പോഴാണ് ഞമ്മളും അക്കാര്യം ഓർത്തത്. അതാണ് ഇങ്ങോട്ട് കൂട്ടീട്ടു വന്നത്.."

"അതേതായാലും നന്നായിക്ക.. ഇന്ന് ഞങ്ങളങ്ങോട്ട് വരാൻ തുടങ്ങുമ്പോ ഉമ്മ പറഞ്ഞിരുന്നു മോളേ ഒന്നു കാണാൻ കൊതിയാവുന്നൂന്ന്. അവിടെ വന്നപ്പോ തിരക്കിനിടയിൽ ഞാനും വിട്ടുപോയി.."

"അതേടാ...നമ്മളൊക്കെ അതൊക്കെ മറക്കും...ഞാനും നീയുമൊക്കെ.. "

അതുപറഞ്ഞിട്ട് സുലൈമാൻ അകത്തേക്ക് നടന്നു. അകത്തെ മുറിയിൽ അരയ്ക്ക് താഴേക്ക് തളർന്നു കിടക്കുന്ന ഉമ്മ. കട്ടിലിൽ ഇരിപ്പുണ്ട് മകൾ.

"ന്റെ പൊന്നുമോള് നന്നായിവരും... മോള് വന്നല്ലോ ഉമ്മൂമ്മാനെ ഒന്നു കാണാൻ.. മതി. ഉമ്മൂമ്മയ്‌ക്ക് പെരുത്തു സന്തോഷമായി. "

അവളുടെ കൈ പിടിച്ച് നെഞ്ചോട് ചേർത്ത്

💬 Comments

View all comments