Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5 [Kumbhakarnan]
ഉടുത്ത് കുളിക്കാൻ കഴുത്തൊപ്പം വെള്ളത്തിൽ ഒന്നിറങ്ങണം. അപ്പോഴറിയാം ഇവറ്റകളുടെ കുരുത്തക്കേട് മുഴുവൻ..."
രേവതി പറഞ്ഞു.
"അനുഭവമുണ്ടോ രേവതിക്ക്...?"
"പിന്നേ... ഇഷ്ടംപോലെ..."
"അയ്യോ...."
"നിലവിളിക്കണ്ട..വെളിയിലുള്ളതിലൊക്കെ ഒന്നു കൊത്തുമെന്നേയുള്ളൂ.. ഉള്ളിൽ കയറി പോകത്തൊന്നുമില്ല..."
രേവതിയുടെ വർത്തമാനം കേട്ട് ശാലു പൊട്ടിച്ചിരിച്ചു...
അങ്ങനെ അല്പനേരം കൊണ്ട് അവർ നല്ല സുഹൃത്തുക്കളായി .
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ...?"
"ചോദിച്ചോളൂ..."
"രണ്ട് മക്കൾ തമ്മിൽ ഇത്ര പ്രായ വ്യത്യാസം എങ്ങനെയുണ്ടായി...?"
അവൾ ആദ്യമൊന്നു ഞെട്ടിയത് ശാലു കണ്ടു. എങ്കിലും പെട്ടെന്നത് മറച്ചുകൊണ്ട് രേവതി പറഞ്ഞു.
"അഹ്...അതോ...അത് ഞങ്ങൾക്ക് ഒറ്റ മോൻ മതിയെന്ന തീരുമാനമായിരുന്നു. പക്ഷെ രണ്ടു കൊല്ലം മുമ്പ് അങ്ങേര് അവസാനമായി ഒരു അവധിക്ക് വന്നു. അന്ന് പറ്റിപ്പോയതാണ്. അങ്ങനെയാണ് മോളുണ്ടായത്. "
"അവസാനമായിട്ട് വന്നെന്നോ...അപ്പോൾ അദ്ദേഹം ...മരിച്ചോ...???"
"എനിക്ക് അങ്ങേര് മരിച്ചതിനു തുല്യമാണ്. ഞങ്ങൾ പിരിഞ്ഞു. ഇപ്പോൾ ഗൾഫിൽ ഒരുത്തിയെ കല്യാണം കഴിച്ച് ......"
പറഞ്ഞുവന്നത് തുടരാതെ അവൾ അകലേക്ക് നട്ട മിഴികളുമായി ഇരുന്നു.
അവളുടെ കൈ കവർന്നെടുത്ത് നെഞ്ചോട് ചേർത്ത് ശാലു മന്ത്രിച്ചു...
"സോറി...."
"ഏയ്....സാരമില്ല..ഒക്കെ എനിക്ക് ശീലമായി..."
"അതൊക്കെ പോകട്ടെ... ഞങ്ങൾ ഇവിടെ സ്ഥലം വാങ്ങുന്നത് വീടുവയ്ക്കാനല്ല കേട്ടോ. ഒരു റിസോർട്ട് ഉണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.. അയ്യോ അതു പറഞ്ഞപ്പോഴാ കുറച്ച് ഫോട്ടോ....ഈ പുഴ...ഈ കടവ്...ഇതിന്റെയൊക്കെ ഫോട്ടോ എടുത്താൽ കൊള്ളാമെന്നോർത്തത്. ."
"അതിനെന്താ...എടുത്തോളൂ..."
"എന്റെ ഫോൺ രേവതിയുടെ മുറിയിലെ മേശപ്പുറത്താണ്. എടുക്കാൻ മറന്നു.."
"സാരമില്ല...ഞാൻ പോയി എടുത്തോണ്ടു വരാം.."
"അയ്യോ...വേണ്ട രേവതീ...ഞാൻ പോകാം.."
"ശാലു ഇവിടെയിരുന്ന് മീനുകളോട് വർത്തമാനം പറയ്...ഞാൻ പോകാം. .."
അതും പറഞ്ഞ് രേവതി പടികൾ കയറി വീട്ടിലേക്ക് പോയി.
സമയം കടന്നുപോയിക്കൊണ്ടിരുന്നു. ഫോണുമായി രേവതി തിരികെയെത്താനുള്ള സമയം കഴിഞ്ഞല്ലോ. ഇനി അത് താൻ വച്ചത് മേശപ്പുറത്തല്ലേ...?? പോയി നോക്കാം. അവൾ പടവുകൾ കയറാൻ തുടങ്ങി.
"മോളെവിടേക്കാ....?"
ശാരദയുടെ ചോദ്യം.
"ഫോൺ
💬 Comments
View all comments