Chapter Title : ഉമ്മയും മോളും 2 [മാജിക് മാലു]
അവരോടു ഒന്നും മിണ്ടാതെ.... ഛെ ഞാൻ നാണം കെട്ട് പോയി.
തസ്ലീമ ഒന്നും മിണ്ടാതെ തന്നെ ഇരുന്നു, ഷഹനാസിന് അതു കണ്ടു വീണ്ടും ദേഷ്യം വന്നു, അവൾ മേശയിൽ അടിച്ചു കൊണ്ട് ചോദിച്ചു.
ഷഹനാസ് :- ഉമ്മ എന്താണ് ഒന്നും മിണ്ടാത്തത്? ഞാൻ ഉമ്മയോട് ആണ് സംസാരിക്കുന്നത്.
തസ്ലീമ :- മോളെ, നമുക്ക് ഈ ബന്ധം വേണ്ട!
ഷഹനാസ് :- (അതുകേട്ടു ഞെട്ടി ) ഉമ്മ എന്താണ് പറഞ്ഞത്?!! ബന്ധം വേണ്ടന്നോ?!! അതെന്താ?!
തസ്ളീമ :- ഞാൻ പറയുന്നത് കേൾക്കു, ഈ ബന്ധം വേണ്ട നമുക്ക്. പ്ലീസ്.
ഷഹനാസ് :- ശരി, ഉമ്മാക്ക് ഇഷ്ടം അല്ലെങ്കിൽ എനിക്കും വേണ്ട, ബട്ട് ഒരു കാര്യം പറഞ്ഞേ മതിയാവു. എന്തുകൊണ്ട് വേണ്ട ? ആർമാൻ എന്താണ് ഒരു കുറവ് അതു ഉമ്മ പറ.
തസ്ലീമ :- അർമാൻ ഒരു കുറവും ഇല്ല, ബട്ട്.......
ഷഹനാസ് :- ബട്ട് ?!.....
തസ്ലീമ :- അവന്റെ ബാപ്പ, അയാൾ ശരിയല്ല.... അതു തന്നെ പ്രോബ്ലം.
ഷഹനാസ് :- (അതു കെട്ട ഷഹനാസിന് ആശ്ചര്യം ആയി, അയാൾ ശരി അല്ല എന്ന് അവൾക്കു അറിയാം ആയിരുന്നു ബട്ട് ഉമ്മാക്ക് എങ്ങനെ?!) ഉമ്മ എന്താണ് പറയുന്നത് ഒന്ന് തെളിച്ചു പറ പ്ലീസ്....
തസ്ലീമ :- അതു ഞാൻ നിന്നോട് എങ്ങനെ ആണ് പറയുക മോളെ ?!
ഷഹനാസ് :- പ്ലീസ്, ഇതെന്റെ ലൈഫിന്റെ പ്രോബ്ലം ആണ് ഉമ്മ പറയു. ഇല്ലെങ്കിൽ ഞാൻ അർമാന്റെ കൂടെ ഇറങ്ങിപ്പോവും.
തസ്ലീമ : - (അതുകേട്ടു ഞെട്ടി ) മോളെ,
💬 Comments
View all comments