Chapter Title : ഉണരുന്ന ഇരുളം [Irul Mashi]
ഇപ്പൊ ഇവിടെ ഇരിക്കുന്നത്. എന്നിട്ട് ഇപ്പൊ നിനക്ക് കൂട്ടിന് ഒരു ദിവസം മുഴുവൻ ഇരിക്കണം എന്ന്. നിനക്ക് നാണമുണ്ടോ എന്നോട് ഇത് ചോദിക്കാൻ…” ഞാൻ ഉള്ളിലെ അമർഷം കുറച്ച് കാണിച്ചു കൊണ്ട് പറഞ്ഞു.
“എനിക്ക് ഒരു നാണവും ഇല്ല, നിനക്ക് ഇവിടെ നിൽക്കാൻ പറ്റുമോ… അത് പറ, നിനക്ക് EMI എടുക്കാൻ അല്ലേ പാസ്ബുക്ക് വേണം എന്ന് പറഞ്ഞത്, നിനക്ക് ഞാൻ എന്റെ ഒരു മോതിരം തരാം… അത് നീ വിൽക്കേ പണയം വെയ്ക്കേ എന്താന്ന് വെച്ചാ ചെയ്തോ… നിന്നെ ഞാൻ പണ്ട് ഒരുപാട് ഉപയോഗിച്ചു എന്നുള്ളതിന്റെ കടം തീരാൻ ആണെന്ന് കരുതിയാൽ മതി… എന്ത് പറയുന്നു…”
ശ്രുതി ആ പറഞ്ഞതും അവളുടെ ആ മോതിരം എന്നുള്ള വാഗ്ദാനവും എല്ലാം കൂടി കേട്ട് ഞാൻ ആകെ ആശയകുഴപ്പത്തിലായി, എന്ത് ചെയ്യണം എന്ന് അറിയാതെ ആകെ ഒരു കുഴച്ചിൽ… ഇവൾ എന്നേം എന്റെ മനോവികാരത്തേയും വിലയിടുകയാണോ…? ഇവളുടെ ഈ വാഗ്ദാനം ഞാൻ കൈപ്പറ്റിയാൽ ഞാൻ സ്വയം വിലയില്ലാത്തവൻ ആകുമോ…? ഇല്ല ഇത് സ്വീകരിക്കാം, കാരണം ആവിശ്യം അവൾക്ക് ആണ്, അല്ലെങ്കിൽ അവൾ ഇത്രയും കള്ളം പറഞ്ഞ് മറ്റുള്ളവരെ ഒഴിവാക്കി ഒരു സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കില്ലായിരുന്നു… അവൾ സത്യത്തിൽ യാചിക്കുക ആണ്, എന്ത് വേണമോ തരാൻ തയ്യാറാണ് എന്നാണ് അവളുടെ മനസ്സിൽ. അപ്പോഴും എനിക്ക് തന്നെയാണ് പരമാധികാരം. എന്റെ മനസിൽ ചെറിയൊരു മധുര പ്രതികാര പുഞ്ചിരി വിരിഞ്ഞു.
“ഓ ശരി, പണ്ടാരം അടങ്ങാൻ ആയിട്ട് എനിക്ക് ഏത് നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്…” എന്റെ മനസിലെ സന്തോഷം ഞാൻ പുറത്ത്
💬 Comments
View all comments