0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

ആദായം എഴുതാൻ വേണ്ടിയാണ് വീട്ടിലേക് വേണ്ട എല്ലാം ഫർഷാദ് ആണ് പോയി വാങ്ങിക്കുക 10ആം ക്ലാസിനു ശേഷം ഇക്കയറിയാതെ ആണ് ഫർഷാദ് പഠിച്ചത് വിദൂര വിദ്യാർത്ഥിയായി ഇപ്ലോ MBA വരെ കഴിഞ്ഞു ചെറുപ്പം മുതലേ അവനെ ആരും സ്നേഹിച്ചില്ല എല്ലാർക്കും അവൻ അടിമയായിരുന്നു ഇക്ക പലപ്പോഴും വാക്കുകൊണ്ടും ശരീരം കൊണ്ടും വേദനിപ്പിക്കുമായിരുന്നെങ്കിലും അവനൊരിക്കലും അയാളോട് പകയോ ദേഷ്യമോ തോന്നിയില്ല കാരണം ഈ കാണുന്ന തടി മുഴുവൻ ഇവിടുത്തെ ഉപ്പും ചോറുമാണ് ആ തന്നെ എന്തുചെയ്യാനും അവർക്കു അവകാശം ഉണ്ട് തന്റെ ശരീരം എന്നോ അദ്ദേഹം വിളക്കുവാങ്ങിയതാണ് അതിൽ എന്തു ചെയ്യാനും ഫർഷാദ് അദ്ദേഹത്തിന് അനുവാദം കൊടുത്തു ഇക്കാക്ക് രണ്ടു മക്കളാണ് മൂത്തത് ജംഷാദ് ആളൊരു തല്ലുകൊള്ളിയാണ് വളരെ മോശപ്പെട്ട സ്വഭാവം തന്റെ അതെ പ്രായം ആണെങ്കിലും തന്നോട് ഒന്ന് ചിരിക്കുക പോലും ഇല്ല ചെറുപ്പത്തിൽ അവൻ എന്തു തെറ്റ് ചെയ്താലും ഞാൻ ചെയ്തതാക്കി തീർക്കും പിന്നെ ഇക്ക ഫർഷാദിനെ പൊതിരെ തല്ലുന്നത് നോക്കി നിന്നു ആസ്വദിച്ചു നടക്കും പിന്നെ ഒരുമകളാണ് ഇപ്പൊ 20വയസ്സ് ആളിവിടെ ഇല്ല uk യിൽ ആണ് അവിടെ കംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഇപ്പൊ BBA ചെയ്യുന്നു തനിക്കു ആദ്യമായി മാതാപിതാക്കൾ ഇല്ലാതായതിനു വേതന തോന്നിയത് അവള് കാരണം ആണ് അന്ന് അവളുടെ 10ആം ക്ലാസ് റിസൾട്ട്‌ വന്ന ദിവസം റിസൾട്ട്‌ അത്ര നല്ലതല്ലാഞ്ഞിട്ടു കൂടി ഇക്ക ഗംഭീര പരിപാടി നടത്തി ഞാൻ ആകട്ടെ 5വർഷം മുൻപ് ഫുൾ a+വാങ്ങിയാണ് 10ആം ക്ലാസ് ജയിച്ചത് എന്നിട്ടും ഒരാൾ പോലും വാക്കുകൊണ്ട് പോലും അഭിനന്ദനങ്ങൾ നൽകിയില്ല അന്ന്

💬 Comments

View all comments