0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

താൻ ഒരനാഥനായതിൽ ഫർഷാദ് ജീവിതത്തിൽ ആദ്യമായി വിഷമിച്ചു അലാറം കേട്ടുകൊണ്ട് എഴുന്നേറ്റ ഫർഷാദ് നേരെ തറവാട് കുളത്തിൽ പോയി മുങ്ങി കുളിച്ചു ഇവിടു ഇപ്പൊ താൻ മാത്രെ കുളിക്കാറുള്ളു എങ്കിലും അവൻ എപ്പോഴും അതു വൃത്തിയാക്കി ഇടും പിന്നെ നേരെ കാർ ഷെഡിൽ പോയി 5കാറുകളും അകവും പുറവും വിസ്താറിച്ചു കഴുകും അപ്പോയെക്കും ബാങ്ക് വിളിച്ചിരിക്കും പള്ളിയിൽ പോയി നമസ്കാരം എന്നത് വലിയ ആഗ്രഹമാണ് പക്ഷെ ഇക്ക സമ്മതിക്കില്ല അതുകൊണ്ട് അവിടെ നിന്നും തന്നെ നമസ്കരിക്കും പിന്നെയാണ് യഥാർത്ഥ പണികൾ ഇക്കയുടെ എല്ലാ ഷൂഷും പോളിഷ് ചെയ്തു വെക്കും എന്നിട്ട് 5ഏക്കർ ഉള്ള ആ പറമ്പിലേക്ക് ഇറകുകയായി ജാതിയും മാവും അടക്കയും പുളിയും തുടങ്ങി ഒരുവിധം എല്ലാം തന്നെ ഉണ്ട് അതൊക്കെ പെറുക്കി സൂക്ഷിച്ചു ഉണക്കേണ്ടതൊക്കെ ഉണക്കാൻ വേണ്ടി വെക്കുമ്പോയേക്കും രാവിലെ 10മണിയാവും അപ്പോയെക്കും ഇക്ക ഇറങ്ങാനാവും പുറത്തേക്കു വരുന്ന ഇക്ക അവിടെ നിന്നും അവനെ വിളിക്കും അപ്പൊത്തന്നെ അവൻ പോയി ഇക്കയ്ക്കു അന്ന് ഇടാൻ ഉള്ള ഷൂസ് എടുത്തുകൊണ്ടുപോയി ഇട്ടുകൊടുക്കണം ശേഷം അദ്ദേഹത്തിന്റെ കൂടെ നടന്നുപോയി കാർ തുറന്ന് കൊടുക്കണം പിന്നെ പുള്ളിപ്പോയി കഴിഞ്ഞാൽ പിന്നെ നേരെ അടുക്കളയിലേക്കു വെച്ചുപിടിക്കും അവിടെ ജാനുവേടത്തി ഉണ്ടാക്കിയ ചൂട് കഞ്ഞിയും പപ്പടവും ചമ്മന്തിയും കൂട്ടി വിസ്തരിച്ചു ഒരു പ്രാതൽ അവിടെ എല്ലാർക്കും നല്ല ഭക്ഷണം ഒക്കെയാണ് ഉണ്ടാക്കുന്നത് വിഭവസമൃതം പക്ഷെ അവനു കഞ്ഞിയെ കൊടുക്കാവൂ എന്നാണ് ഇക്കയുടെ ഉത്തരവ് പക്ഷെ അവനു അതിലൊന്നും ഒരു സങ്കടവുമില്ല കാരണം അവനോടു എത്ര ദേഷ്യപ്പെട്ടാലും ഇക്കയെ അവൻ ഒരു അച്ഛനായി കണ്ടിരുന്നു

💬 Comments

View all comments