Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
ആ മനസിൽ കിടന്നു അവളെ കുത്തിനോവിച്ചുകൊണ്ടിരുന്നു ഹെന്ന ഉറങ്ങുകയാണ് അതാണ് അവളെ ഇവിടെ കാണാത്തതു രാത്രി ഫർഷാദ് അമ്മച്ചിയുടെ കൂടെ കിടക്കാം എന്നുകരുതി ആണ് പോയത് അപ്പോഴാണ് അമ്മച്ചിയുടെ കൂടെ കയറികിടക്ക്കുന്ന ആരിഫയെ കാണുന്നത് എടി ഇറങ്ങി പോടീ എനിക്ക് അമ്മച്ചിയുടെ കൂടെ കിടക്കണം നീ വേണേൽ എന്റെ അപ്പുറം കിടന്നോ പറ്റില്ല എനിക്ക് ഇവിടെ കിടക്കണം നീ അപ്പുറം കിടന്നോ ഫർഷാദ് ആരിഫയോടായി പറഞ്ഞു ആരിഫ വിടുന്ന മട്ടില്ല ഫർഷാദ് ആരിഫയെ ബലം പിടിച്ചു നീക്കി ഇടയിൽ കയറി കിടന്നു ആരിഫ കുറെ ബലം പിടിച്ചെങ്കിലും അവന്റെ ബലത്തിന് മുന്നിൽ അവൾ തോറ്റുപോയി അവളുടെ മുഖമെല്ലാം വാടി കരച്ചിലിന്റെ വക്കിൽ എത്തി അതുകണ്ടപ്പോൾ അവനു സഹിച്ചില്ല അവൻ അടുത്ത സൈഡിലേക്ക് മാറി കിടന്നു അവൾക്ക് സ്ഥലം കൊടുത്തു അവൾ അപ്പോൾ തന്നെ അവൻ ഒഴിഞ്ഞുമാറിയ സ്ഥലത്തു കേറികിടന്നു ഫർഷാദിനെ കൊഞ്ഞനം കുത്തി അമ്മച്ചി ഇതൊക്കെ കണ്ടു സന്തോഷത്തോടെ കിടന്നു അപ്പച്ചൻ എല്ലാരേം കണ്ടപ്പോ തന്നെ ഫർഷാദിന്റെ മുറിയിൽ പോയി കിടന്നു അങ്ങനെ അവർ എല്ലാരും അമ്മച്ചിയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പിറ്റേന്ന് രാവിലെ ഫർഷാദ് തന്റെ മുറിയിൽ ഇരിക്കുകയായിരുന്നു അപ്പോഴാണ് അപ്പച്ചൻ കയറി വരുന്നത് അവൻ അപ്പച്ചനെ കണ്ടപ്പോൾ ഒന്നെണീറ്റ് നിന്നു നേരെ ഇരുന്നു അപ്പച്ചൻ അവനോടായി തുടർന്ന് ഡാ ജോസൂട്ടി നിനക്ക് ഇനി ഒരു കല്യാണം ഒക്കെ ആയിക്കൂടെ ഞാൻ അമ്മച്ചിയോടു പറഞ്ഞിരുന്നല്ലോ അമ്മച്ചിക്ക് ഇഷ്ടപ്പെട്ട കുട്ടിയെ നോക്കിക്കോളാ അമ്മച്ചി പറയുന്ന ആരെവേണെങ്കിലുംഞാൻ കെട്ടും എടാ അമ്മച്ചിയല്ല നിനക്ക് പെൺകുട്ടിയെ കണ്ടുപിടിക്കേണ്ടത് നീ തന്നെ
💬 Comments
View all comments