Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
പെട്ടി എടുത്തു വീട്ടിൽ ഇറങ്ങി കാർ പൈസ കൊടുത്തു ഉള്ളിലേക്ക് കയറി അപ്പച്ചൻ മുന്നിൽ തന്നെ ഉണ്ട് എന്തായെടാ മീറ്റിംഗ് എന്ന ആവാൻ കഴിഞ്ഞ തവണത്തെ അതെ തീരുമാനം റബ്ബർ ഇറക്കുമതി തടയണം കാപ്പിക്കും തേയിലക്കും സർക്കാർ ന്യായവില നിശ്ചയിക്കണം അതൊക്കെ തന്നെ ബാക്കി മുഴുവൻ വിവരവും ഈ മിനുട്സ് ഉണ്ട് അപ്പച്ചാ വായിച്ചു നോക്ക് അവൻ ആ ബുക്ക് അപ്പച്ചന് കൊടുത്തു അമ്മച്ചിയുടെ മുറിയിലേക്ക് പോയി എടാ അവൾ അവിടില്ലെടാ പള്ളിയിൽ പോയി ആണോ അപ്പോൾ കുളി കഴിഞ്ഞു കാണാം അവൻ സ്വന്തം മുറിയിലേക്ക് വിട്ടു അവൻ പതുക്കെ അകത്തു കയറി അവിടെ കട്ടിലിൽ ഒരുവശം ചെരിഞ്ഞു കിടന്നുറങ്ങുന്ന തന്റെ നല്ല പാതിയെ അവൻ ഒരുനിമിഷം നോക്കി നിന്നു പിന്നെ പതുക്കെ അടുത്തേക്ക് ചെന്ന് അവൾക്കു അപ്പുറത്തായി അവളോട് ചേർന്നു അവന്റെ കൊച്ചു രാജകുമാരി ഹിബ ഫാത്തിമ ഫർഷാദ് കിടന്നുറങ്ങുന്നു അമ്മയും മോളും നല്ല ഉറക്കം ആണ് അവൻ പതുക്കെ ശബ്ദം ഉണ്ടാകാതെ ബാഗ് നിലത്തു വച്ചു ഹിബക്ക് ഒരു ചുംബനം നൽകാൻ അവളുടെ മുഖത്തോട് ചേർന്നു നിങ്ങളോട് ഞാൻ പലപ്രവിശ്യം പറഞ്ഞില്ലേ മനുഷ്യ കണ്ടിടം തെണ്ടിവന്നു കുളിക്കാതെ കുഞ്ഞിനെ തൊടരുതെന്നു ഫാത്തിമ പെട്ടെന്ന് കണ്ണുതുറന്നു പറഞ്ഞു അവൻ തൊണ്ടിയോടെ പിടിക്കപ്പെട്ട കള്ളനെ പോലെ ചിരിച്ചു അതിനു ഞാൻ ഒന്നു കൊച്ചിനെ ഉമ്മവെക്കാൻ പോയതല്ലേ ഇങ്ങള്ക്കു വൃത്തി ഇല്ലെന്നു കരുതി ന്റെ കൊച്ചിനെയും അങ്ങനെ ആകണോ ഇങ്ങളു 3ദിവസം തെണ്ടിയാ അണുക്കൾ മൊത്തം ആ മേത്തു കാണും പോയി കുളിച്ചു വാ മനുഷ്യ ഓഹ് ഇപ്പോൾ
💬 Comments
View all comments