0%
Chapter 1

ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar | Read All Parts | 👁 319 |

ഉണ്ടകണ്ണി 10

Undakanni Part 10 | Author : Kiran Kumar | Previous Part


ഇവിടെ വരാൻ യോഗ്യമായ എല്ലാം ചേർതിട്ടുണ്ട്. ബാക്കി വായിച്ചറിയുക

എല്ലാരുടെയും നിർദേശങ്ങളും വിമർശനങ്ങളും എല്ലാം കണ്ടു എല്ലാം മാനിക്കുന്നു . ആദ്യ കഥയാണ് തുടർന്നും സപ്പോര്ട് തുടരുക

അപ്പോ തുടരട്ടെ.

വീട്ടിലേക് കാർ കയറുമ്പോൾ തന്നെ അവളെ കാത്ത് അമ്മ സിറ്റ് ഔട്ടിൽ നിൽപ്പുണ്ടായിരുന്നു , അക്ഷര കാർ പാർക്ക് ചെയ്ത് അകത്തേക്കു കയറി ഹാളിലെ സോഫയിലേക്കിരുന്നു , അമ്മയും അവളുടെ പിന്നാലെ വന്നു അവളുടെ അടുത്ത് ഇരുന്നു

"എന്താമ്മേ അമ്മ അറിഞ്ഞത് ??"

"മോളെ വ ഞാൻ നിന്നെ ഒരു കാര്യം കാട്ടി തരാം "

പഴയ സാധങ്ങൾ ഒക്കെ അടുക്കി വച്ചിരുന്ന അവരുടെ സ്റ്റോർ റൂമിലേക്കാണ്  അമ്മ അവളെ കൊണ്ടുപോയത്

"ഇന്നലെ നീ വീണ്ടും ആലോചിക്കാൻ പറഞ്ഞപ്പോൾ ആണ് ഞാൻ ഇരുന്ന് ആലോചിച്ചത് ദേ നീ ഇത് കണ്ടോ "

അമ്മ അവിടെ നിന്നും ഒരു ഫോട്ടോ ഫ്രെയിം എടുത്ത് അവളുടെ നേരെ നീട്ടി

"ഇത് അച്ഛനല്ലേ... ഈ കൂടെ ?? കൂടെ നിൽകുന്ന ആളെ ... ശേ... അമ്മേ ഇത് കിരണിനെ പോലെയുണ്ടല്ലോ ??"

അക്ഷര അത്ഭുതത്തോടെ ചോദിച്ചു

💬 Comments

View all comments