Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]
അവളെ നോക്കി
"എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല "
" എനിക്ക് ഉണ്ട് നീ വന്നേ "
അക്ഷര അവളെ പിടിച്ചു വലിച്ചുകൊണ്ട് ക്യാന്റീനിന് അടുത്തുള്ള ആൽമര ചുവട്ടിലേക്ക് പോയി
" ടി എന്താ നിന്റെ ഉദ്ദേശ്യം"
"ങേ... എന്ത് ഉദ്ദേശ്യം "
അക്ഷരയുടെ ചോദ്യം കേട്ട് നീരസത്തോടെ ഐശ്വര്യ അവളെ നോക്കി
"എനിക്ക് എല്ലാം അറിയാം അന്ന് എന്റെ ഫോണിൽ നിന്ന് മെസ്സേജ് അയച്ചു കിരൺ നെ റൂമിൽ എത്തിച്ചത് നീയാണ് ന്ന് , അതാ ചോദിച്ചത് എന്താ നിന്റെ ഉദ്ദേശ്യം ന്ന് "
" ഒ അതാണോ...അവനെ നീ ചതിക്കാൻ അല്ലെ നോക്കുന്നത് അതിന് ഞാൻ സമ്മതിക്കില്ല അത്ര തന്നെ , പിന്നെ നീ എന്റെ മുഖത്ത് നോക്കി അത് പറഞ്ഞതും അല്ലെ ആ വോയ്സ് ഞാൻ ജെറിക്ക് മനപൂർവ്വം കൊടുത്തത് തന്നെയാണ്"
ഐശ്വര്യ ഒരു പുച്ഛത്തോടെ അവളോട് പറഞ്ഞു
" ടി നീ കരുതുന്ന പോലെ അല്ല ഞാനന്ന് നിന്നോട് പറഞ്ഞത് ഒക്കെ ഉള്ളതാണ് പക്ഷെ ... പക്ഷെ..ഇപോ എനിക്ക് അങ്ങനെ ഒരു ചിന്തയും ഇല്ല . "
അക്ഷര അപേക്ഷ രൂപേണ പറഞ്ഞു
"ഹ ഹ ഒന്ന് പോടി നിനക്ക് ഇട്ട് തട്ടാൻ അവനെ അങ്ങനെ ഞാൻ വിട്ട് തരില്ല അവനെ എനിക് വേണം .. അത്രക്ക് അത്രക്ക് ഇഷ്ടമാണ് എനിക്കവനെ "
അവളുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അക്ഷര കേട്ടത്
" നീ എന്തൊക്കെ ആണ് പറയുന്നത് കിരൺ നു എന്നെയാണ് ഇഷ്ടം നീ അതിനിടയിൽ കൂടെ വെറുതെ ഉണ്ടാകാൻ നിക്കല്ലേ "
അക്ഷര ചീറി കൊണ്ട് പറഞ്ഞു
"കിരൺ നു നിന്നെ ഇഷ്ടം ആണോ അല്ലയോ എന്നൊക്കെ അവൻ പറയട്ടെ, നീ നിന്റെ കാശിന്റെ ഹുങ്ക് മാക്സിമം കാണിക്കും ന്ന് എനിക്കറിയാം നടക്കട്ടെ ഞാൻ എന്നാൽ കഴിയുന്ന പോലെ ഞാനും ചെയ്തോളാ.. അതേ പിന്നെ കാശ് കൊടുത്ത് വാങ്ങാൻ കിട്ടുന്ന പലതും നാട്ടിൽ ഉണ്ട് പക്ഷെ ഒരാളുടെ മനസ് അതിൽ കിട്ടില്ല നീ അത് മനസിലാക്കിക്കോ "
അവൾ
💬 Comments
View all comments