Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]
ചിരിയായിരുന്നു അവളുടെ മറുപടി , ഹരി ചുറ്റിനും നോക്കി അവിടെ ഉണ്ടായിരുന്ന എല്ലാവരും അവനു ചുറ്റും അണിനിരന്നു നിൽകുന്നു .
"നിർത്ത് ... നീ ആരാ "
ഹരി ദേഷ്യത്തോടെ പറഞ്ഞു
"ഞാൻ ആരാ ന്ന് ഉള്ളത് അവിടെ നിൽക്കട്ടെ നീ ഞാൻ ആദ്യം പറയുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റുമോ ന്ന് പറ ഇല്ലേൽ നിന്നെ ഇനി പുറം ലോകം കാണില്ല "
" എ... എന്ത് കാര്യം???...."
" അവൾ... അക്ഷര .... അക്ഷരയെ കൊന്നു കളയണം "
ഹരി ഞെട്ടി
"എന്ത്..."
അവൻ അത്ഭുതതോടെ ചോദിച്ചു
"നിനക്ക് മനസിലായില്ലേ മലയാളത്തിൽ തന്നെ അല്ലെ ഞാൻ പറഞ്ഞത് അക്ഷരയെ കൊല്ലണമെന്ന് "
" ഇ.... ഇല്ലെങ്കിൽ ..."
'ബ്രിട്ടോ... " അവൾ വിളിച്ചതും പിന്നെയും ആ കത്തി അവന്റെ കഴുത്തിൽ അമർന്നു
"യ്യോ വേണ്ട വേണ്ട ഞാൻ....ഞാൻ കൊല്ലാം.... "
"ഹ ഹ ഹ ഹ ഹ ഹ ഹ ഹ ....ഹ ഹ "
ഐശ്വര്യ യുടെ കൊലചിരി അവിടെ മുഴങ്ങി കേട്ടു
.............................................................................
"അമ്മേ...."
വണ്ടി ഒതുക്കി ഷീറ്റിട്ട് മൂടി വച്ചു വീട്ടിലേക്ക് കിരൺ കേറി
"എന്താടാ ചെക്കാ കിടന്നു കാറുന്നെ?? "
"ആ എന്റെ മതാശ്രീ ഉണ്ടായിരുന്ന ഇവിടെ ... പുല്ല് പിരിക്കുവാ ല്ലേ എനിക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടോ "
"ഉണ്ട് ഉണ്ട് അവിടെ കട്ടനും അരിയുണ്ടായും ഇരിപ്പുണ്ട് "
കിരൺ അടുക്കള ഭാഗത്തേക് പോയി ഒരു ഗ്ലാസ് കാപ്പിയും ഒരു ചെറിയ പത്രത്തിൽ അരിയുണ്ടയും ആയി അമ്മയുടെ അടുത്ത് വന്നിരുന്നു
"ആട്ടെ.. എന്തൊക്കെ ഉണ്ടായിരുന്നു ഇന്ന് വിശേഷങ്ങൾ കുറെ നാൾക്ക് ശേഷം പോയതല്ലേ ... ന്റെ മോൾ എന്ത് പറയുന്നു "
"അമ്മേടെ മോളോ അയ്യടാ "
"പിന്നെ അവളും എന്റെ മോള പോടാ "
"ഹും... ഒരു മോളും അമ്മയും രണ്ടും കൂടെ ഉള്ള കളിയാണ് "
"ങേ... എന്ത്"
"ഒന്നും പറയണ്ട അമ്മ എന്നോട് എല്ലാം മറച്ചു വച്ചതല്ലേ "
പെട്ടെന്ന് അമ്മയുടെ മുഖം മാറി
"നീ...
💬 Comments
View all comments