0%

Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]

Author : Kambikathakal Read All Parts 985

ഞാൻ....ഞാൻ കൊല്ലാം.... "

"ഹ ഹ ഹ ഹ ഹ ഹ ഹ ഹ ....ഹ ഹ "

ഐശ്വര്യ യുടെ കൊലചിരി അവിടെ മുഴങ്ങി കേട്ടു

.............................................................................

"അമ്മേ...."

വണ്ടി ഒതുക്കി ഷീറ്റിട്ട് മൂടി വച്ചു വീട്ടിലേക്ക് കിരൺ കേറി

"എന്താടാ ചെക്കാ കിടന്നു കാറുന്നെ?? "

"ആ എന്റെ മതാശ്രീ ഉണ്ടായിരുന്ന ഇവിടെ ... പുല്ല് പിരിക്കുവാ ല്ലേ  എനിക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടോ "

"ഉണ്ട് ഉണ്ട് അവിടെ കട്ടനും അരിയുണ്ടായും ഇരിപ്പുണ്ട് "

കിരൺ അടുക്കള ഭാഗത്തേക് പോയി ഒരു ഗ്ലാസ് കാപ്പിയും ഒരു ചെറിയ പത്രത്തിൽ അരിയുണ്ടയും ആയി അമ്മയുടെ അടുത്ത് വന്നിരുന്നു

"ആട്ടെ.. എന്തൊക്കെ ഉണ്ടായിരുന്നു ഇന്ന് വിശേഷങ്ങൾ കുറെ നാൾക്ക് ശേഷം പോയതല്ലേ ... ന്റെ മോൾ എന്ത് പറയുന്നു "

"അമ്മേടെ മോളോ അയ്യടാ "

"പിന്നെ അവളും എന്റെ മോള പോടാ "

"ഹും... ഒരു മോളും അമ്മയും രണ്ടും കൂടെ ഉള്ള കളിയാണ് "

"ങേ... എന്ത്"

"ഒന്നും പറയണ്ട അമ്മ എന്നോട് എല്ലാം മറച്ചു വച്ചതല്ലേ "

പെട്ടെന്ന് അമ്മയുടെ മുഖം മാറി

"നീ... നീ എന്താ പറയുന്നേ...??"

"അമ്മേ... ഒരു കാര്യം ചോദിച്ച സത്യം പറയുമോ??"

" എ..... എന്താടാ"

അമ്മയുടെ മുഖത്തെ പരിഭ്രമം കിരൺ ശ്രദ്ധിച്ചു

" അച്ഛൻ  എങ്ങനാ മരിച്ചത്?? "

അമ്മ ഒരു ഞെട്ടലോടെ അവനെ നോക്കി

" അത്... അത് വണ്ടി ഇടിചിട്ട നിനക്ക് അറിയാവുന്നത് ആണല്ലോ "

" വണ്ടി ഇടിച്ചത് ന്ന്

💬 Comments

View all comments