Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]
ഹരി യുടെ കഴുത്തിൽ ഒരു കത്തി അമർന്നു , ഞെട്ടലോടെ അവൻ തിരഞ്ഞു നോക്കി വെയിടർ ആയി വന്ന ആളായിരുന്നു അത്
" mr ഹരി നിന്നോട് പറഞ്ഞത് ചെയ്താൽ നിനക്ക് കൊള്ളാം കേട്ടല്ലോ കിരൺ ന്റെ നേരെ നിന്റെ ഒരു വിരൽ ഇനി അനങ്ങിയാൽ ആ കത്തി ഇനി ഇരിക്കുന്നത് നിന്റെ നെഞ്ചിൽ ആയിരിക്കും ഇതുപോലെ പുറത്തല്ല ഉള്ളിൽ കേട്ടല്ലോ , ബ്രിട്ടോ അവനെ വിട് "
അവൾ അജ്ഞാപിച്ചപ്പോൾ അയാൾ അവന്റെ കഴുത്തിൽ നിന്നും കത്തി മാറ്റി
"നീ... നീ ആരാ..... "
ഭയത്തോടെ ഹരി ചോദിച്ചു...
ആ ഷോപ്പ് മുഴുവൻ മുഴങ്ങുന്ന രീതിയിലുള്ള ഒരു ചിരിയായിരുന്നു അവളുടെ മറുപടി , ഹരി ചുറ്റിനും നോക്കി അവിടെ ഉണ്ടായിരുന്ന എല്ലാവരും അവനു ചുറ്റും അണിനിരന്നു നിൽകുന്നു .
"നിർത്ത് ... നീ ആരാ "
ഹരി ദേഷ്യത്തോടെ പറഞ്ഞു
"ഞാൻ ആരാ ന്ന് ഉള്ളത് അവിടെ നിൽക്കട്ടെ നീ ഞാൻ ആദ്യം പറയുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റുമോ ന്ന് പറ ഇല്ലേൽ നിന്നെ ഇനി പുറം ലോകം കാണില്ല "
" എ... എന്ത് കാര്യം???...."
" അവൾ... അക്ഷര .... അക്ഷരയെ കൊന്നു കളയണം "
ഹരി ഞെട്ടി
"എന്ത്..."
അവൻ അത്ഭുതതോടെ ചോദിച്ചു
"നിനക്ക് മനസിലായില്ലേ മലയാളത്തിൽ തന്നെ അല്ലെ ഞാൻ പറഞ്ഞത് അക്ഷരയെ കൊല്ലണമെന്ന് "
" ഇ.... ഇല്ലെങ്കിൽ ..."
'ബ്രിട്ടോ... " അവൾ വിളിച്ചതും പിന്നെയും ആ കത്തി അവന്റെ കഴുത്തിൽ അമർന്നു
"യ്യോ വേണ്ട വേണ്ട
💬 Comments
View all comments