Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]
നിന്ന് പുറത്തേക്ക് നടന്നു .
എന്റെ ചെയ്തികൾ രൂക്ഷമായ ഭാവത്തോടെ ഐശ്വര്യ നോക്കി നിൽകുന്നുണ്ട്
അക്ഷര ഒന്നും മിണ്ടാതെ എന്റെ കൂടെ വന്നു വണ്ടിയിൽ കയറി
"കി... കിരണേ... "
അവൾ മടിച്ചു മടിച്ചു വിളിച്ചു
ഞാൻ പക്ഷെ ഞാൻ കേട്ടതായി ഭവിച്ചില്ല .അതുകൊണ്ട് ആവും അവൾ പിന്നെ ഒന്നും മിണ്ടാതെ എന്നെ തൊടാതെ ഇരുന്നു
വണ്ടി ഞാൻ ബീച്ചിൽ എത്തിച്ചു .
"ഇറങ്ങിക്കേ.. "
വണ്ടി നിർത്തിയിട്ടും അനങ്ങാതെ അവിടെ തന്നെ ഇരുന്ന അവളോട് ഞാൻ പറഞ്ഞു
അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി പുറകെ ഞാൻ വണ്ടി ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് ചെന്നു
"വ നമുക്ക് ഒന്ന് നടക്കാം "
ഞാൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു പക്ഷെ അവളുടെ മുഖത്ത് പേടിച്ച ഭവം കണ്ട ഞാൻ കൈ വിട്ടു
കുറച്ചു മുന്നോട്ട് നടന്നു കടലിന് സൈഡിലെ കാറ്റഡി തണലിൽ ഞാൻ നിന്നു അവളും കൂടെ വന്നു നിന്നു . കുറച്ചു നേരത്തേക്ക് അവിടെ കടലിന്റെ തിരയടി ശബ്ദം മാത്രം അലയടിച്ചു
............................................................................
"അവൾ .. പറഞ്ഞതൊക്കെ സത്യമാണോ ?? "
മൗനം ഭേദിച്ചു കൊണ്ട് കിരൺ ചോദിച്ചു
അവന്റെ ചോദ്യം കേട്ട് ഒരു ഞെട്ടലോടെ അക്ഷര അവനെ നോക്കി
"പറ അക്ഷ അവൾ പറഞ്ഞതൊക്കെ സത്യമാണോ?"
"എടാ.... ഞാൻ.... "
"നീ പറ എനിക്ക് അറിയണം .. ഞാൻ ഇന്ന് രാവിലെ കോളേജിലേക്ക് ഇറങ്ങിയപ്പോൾ അമ്മ എന്നോട് പറഞ്ഞിരുന്നു "
"എന്ത് ?"
അക്ഷര ആകാംഷയോടെ അവനെ നോക്കി
"നിന്നെ കുറിച്ചു ആരെങ്കിലും എന്നോട് പറഞ്ഞാൽ അത് നിന്റെ വായിൽ നിന്ന് കേൾക്കാതെ വിശ്വസിക്കരുത് ന്ന്....
പറ ഐശ്വര്യ പറഞ്ഞത് എല്ലാം സത്യമാണോ? "
അക്ഷര കുറച്ചു നേരം കണ്ണു നിറഞ്ഞു അവനെ നോക്കി
"നീ എന്തിനാ കരയുന്നെ?? അപ്പോ.... സത്യമാണോ??? "
ഒരു നടുക്കത്തോടെ കിരൺ ചോദിച്ചു
" എടാ... ഞാൻ പറയാം പക്ഷെ നീ നീ എന്നെ വെറുക്കരുത്"
"നീ പറ അക്ഷര.... " അവൻ കടുപ്പിച്ചു പറഞ്ഞു
"എടാ അവൾ
💬 Comments
View all comments