0%

Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]

Author : Kambikathakal Read All Parts 969

"അവൾ .. പറഞ്ഞതൊക്കെ സത്യമാണോ ?? "

മൗനം ഭേദിച്ചു കൊണ്ട് കിരൺ ചോദിച്ചു

അവന്റെ ചോദ്യം കേട്ട് ഒരു ഞെട്ടലോടെ അക്ഷര അവനെ നോക്കി

"പറ അക്ഷ അവൾ  പറഞ്ഞതൊക്കെ സത്യമാണോ?"

"എടാ.... ഞാൻ.... "

"നീ പറ എനിക്ക് അറിയണം .. ഞാൻ ഇന്ന് രാവിലെ കോളേജിലേക്ക് ഇറങ്ങിയപ്പോൾ അമ്മ എന്നോട് പറഞ്ഞിരുന്നു "

"എന്ത് ?"

അക്ഷര ആകാംഷയോടെ അവനെ നോക്കി

"നിന്നെ കുറിച്ചു ആരെങ്കിലും എന്നോട് പറഞ്ഞാൽ അത് നിന്റെ വായിൽ നിന്ന് കേൾക്കാതെ വിശ്വസിക്കരുത് ന്ന്....

പറ ഐശ്വര്യ പറഞ്ഞത് എല്ലാം സത്യമാണോ? "

അക്ഷര കുറച്ചു നേരം കണ്ണു നിറഞ്ഞു അവനെ നോക്കി

"നീ എന്തിനാ കരയുന്നെ?? അപ്പോ.... സത്യമാണോ??? "

ഒരു നടുക്കത്തോടെ കിരൺ ചോദിച്ചു

" എടാ... ഞാൻ പറയാം പക്ഷെ നീ നീ എന്നെ വെറുക്കരുത്"

"നീ പറ അക്ഷര.... "  അവൻ കടുപ്പിച്ചു പറഞ്ഞു

"എടാ അവൾ അവൾ പറഞ്ഞത് മുഴുവനായും സത്യമല്ല ... നിന്റെ അച്ചൻ മരിക്കാൻ ഒരു കാരണമായി എന്നത് മാത്രമേ  എന്റെ അച്ചൻ ഉള്ളൂ .. പക്ഷെ പക്ഷെ നിന്റെ അച്ചനെ കൊന്നത് എന്റെ അച്ചൻ അല്ല . പിന്ന ഞാൻ നിന്നെ അതുകൊണ്ട സ്നേഹിക്കുന്നത് ന്ന് നിനക്കു അങ്ങനെ തോന്നിയിട്ടുണ്ടോ ?? ഞാൻ ഇതെല്ലാം അറിഞ്ഞത് നീ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ നിന്റെ അമ്മയുടെ വായിൽ നിന്ന് തന്നെയാണ് .  നിനക്കറിയില്ല ,

നീ അന്ന് ഉറങ്ങി കിടക്കുമ്പോൾ നിന്നെ കാണാൻ അച്ഛൻ അവിടെ വന്നിരുന്നു അപ്പോ നിന്റെ

💬 Comments

View all comments