Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]
എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു അതാ, പിന്നെ പിന്നെ എനിക്ക് പേടിയും ഉണ്ടായിരുന്നു എല്ലാം അറിയുമ്പോ നീ എന്നെ വെറുക്കും ന്ന് . "
കിരൺ ഒന്നും മിണ്ടാതെ കുറച്ചു നേരം കടലിലെ തിരകളിലേക്ക് നോക്കി നിന്നു. അക്ഷര കണ്ണു തുടക്കുകയായിരുന്നു
"ടി... "
അവൾ ഒന്നും മിണ്ടിയില്ല
"എടി..."
"എന്തോ.." പെട്ടന്ന് അവൾ വിളി കേട്ടു
"നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ വെറുക്കും ന്ന്?? "
"എടാ അത്... എനിക്ക് പേടിയായിരുന്നു .. നീ ... നീ എന്നെ വിട്ടു പോകും ന്ന് .. "
"അപ്പോ നീ എന്നെ അങ്ങനെ ആണ് ല്ലേ കണ്ടത്"
" എടാ അങ്ങനെ ഒന്നും പറയല്ലേ.... ഇപോ തന്നെ എന്തൊക്ക കാര്യം ആയി ന്നെ എന്നെ പറ്റി കേൾക്കുന്നു .. പിന്നേം പിന്നേം നീ ഇത് കേൾക്കുമ്പോൾ എന്നെ കുറിച്ചെന്തു വിചാരിക്കും ന്ന് എനിക്ക് പേടി ഉണ്ടായിരുന്നു "
കിരൺ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കവിളിൽ രണ്ടു സൈഡിലും ഉള്ളം കൈ ചേർത്തു പിടിച്ചു .
അവളുടെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പിനിന്നിരുന്നു .. അവൾ എന്താ ന്ന ഭാവത്തോടെ അവനെ നോക്കി
" ആണോ... ന്ന ഞാൻ ഒരു കാര്യം പറയട്ടെ...?? "
"എന്നതാ??? "
" എന്നോട് ഇന്ന് രാവിലെ അമ്മ പറഞ്ഞകൊണ്ട് മാത്രമല്ല ഐശ്വര്യ അത്രയൊക്കെ പറഞ്ഞിട്ടും ഞാൻ നിന്നെ വെറുക്കാത്തത് ,, ഇനി അവൾ പറഞ്ഞതൊക്കെ സത്യമായിരുന്നു എങ്കിൽ കൂടിയും നിന്നെ വെറുക്കാൻ എനിക്കാവില്ല അക്ഷര... എനിക്ക് ആദ്യമായും അവസാനമായും ഒരു പെണ്ണിനോട് എന്തെന്നറിയാത്ത ഒരു വികാരം തോന്നിയിട്ടുണ്ടെങ്കിൽ അത് ... അത് നിന്നോട് മാത്രമാണ്... അതിന്റെ പേരാണ് ല്ലേ ഈ പ്രേമം പ്രേമം എന്നു പറയുന്നത് ??"
അവൻ അവളുടെ നെറ്റിയിൽ അമർത്തി ഒന്നു ചുംബിച്ചു
അക്ഷര പെട്ടെന്ന് പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തല പൂഴ്ത്തി
"അയ്യേ ... നീ എന്തിനാ കരയുന്നെ.... ദേ അക്ഷര കരഞ്ഞു ന്ന് ഞാൻ കോളേജിൽ പട്ടാക്കും കേട്ടോ "
"ഞാൻ കരഞ്ഞില്ല ഇത്
💬 Comments
View all comments