Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]
സന്തോഷം കൊണ്ട"
"ഊവ ഊവെ... അപ്പോ ഇത്രേ ഉള്ളൂ കോളേജിലെ ബലം പിടിത്തം ഒക്കെ ല്ലേ "
"പോടാ ഇതൊക്കെ നിന്നോട് മാത്രമല്ലേ "
"ആ ശരി ശരി "
അവൾ പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്ന് വിട്ട് മാറാൻ പോയപ്പോൾ അവൻ പിന്നെയും അവളെ ചേർത്തു പിടിച്ചു
"എവിടെ പോണ്... അവിടെ നിക്ക് "
"ഹ വിട് ചെക്കാ നിന്റെ ഷർട്ട് മുഴുവൻ നനഞ്ഞു "
"സാരമില്ല .. നീ അവിടെ നിക്ക് "
അവർ ആ നില്പ് കുറച്ചു നേരം നിന്നു .. കടലിൽ നിന്നുള്ള കാറ്റ് അവരെ തലോടി പോയ്‌കൊണ്ടിരുന്നു.
"കിച്ചു... " അക്ഷര ശബ്ദം താഴ്ത്തി വിളിച്ചു
'ങേ.... എന്താ വിളിച്ചത്???? "
കിരൺ അത്ഭുതതോടെ അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി നോക്കി
"കിച്ചു ന്ന് എന്തേ???"
"ഈ പേര് ഇത് എവിടുന്ന കിട്ടിയേ ഇപ്പോ "
"അതൊകെ കിട്ടി "
"അമ്മ പറഞ്ഞു കാണും ല്ലേ??? "
"എന്നോട് ആരും പറഞ്ഞില്ല.. എനിക്ക് നിന്നെ എന്തും വിളിക്കാം "
"ഊവെ.... ഇത് അമ്മ എന്നെ ഒത്തിരി സ്നേഹം കൂടുമ്പോ വിളിക്കുന്ന പേരാണ് "
"ആണോ ന്ന ഞാനും നിന്റെ അമ്മയാന്ന് കരുതിക്കോ "
"അയ്യ... എന്റെ അമ്മ ആവാൻ വന്നേക്കുന്നു ... വേണേ ഒരു അമ്മയാക്കാം നീ ഒന്നു സഹകരിച്ച മതി "
അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു
"പ്ഫ തെണ്ടി , നീ ഇങ് വാ ചെത്തി ഞാൻ ഉപ്പിലിടും "
"യ്യോ അപ്പോ പിന്നെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടകും "
"പ്ഫ പോടാ നാറി..."
" അക്ഷ ..."
"ന്ത...."
" ഇങ്ങനെയാണോ വിളി കേൾക്കുന്നെ???"
"ന്തോ..."
"ആ അത് നല്ല കുട്ടി"
"എന്താടാ "
"നമുക്ക് എവിടെയെങ്കിലും പോയാലോ "
"എവിടെ?? " അക്ഷര മുഖം ഉയർത്തി നോക്കി
"ഇതെല്ലാം കൂടെ കേട്ട് എനിക്ക് തല പെരുത്തിട്ടു വയ്യ എങ്ങോട്ടെങ്കിലും ഒന്ന് ഓടി കളയാൻ തോന്നുവ .. പക്ഷെ അതിന് കയ്യിൽ കാശും
💬 Comments
View all comments