0%

Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]

Author : Kambikathakal Read All Parts 1.3K

എന്തായി "

" അത് തന്നല്ലേ ഞാൻ പറഞ്ഞത് അവളെ കൊല്ലാൻ എനിക്ക് പറ്റില്ല"

" ഡിയർ ഹരി... നിനക്ക് നിന്റെ ജീവനിൽ ഒരു വിലയും ഇല്ലേ??"

"പ്ലീസ് "  അവൻ കെഞ്ചി

" നിനക്ക് ഞാൻ 2 ചോയ്സ് തരാം ഇപ്പോൾ നല്ലൊരു ചാൻസ് വരുന്നുണ്ട് ഒന്നെങ്കിൽ നിനക്ക് അവളെ കൊല്ലാം ഇല്ലെങ്കിൽ സ്വയം മരിക്കാം.. "

അവൾ കണ്ണു കാണിച്ചപോൾ ആ കാർ ഓടിച്ച ആൾ ഒരു കത്തിയുമായി അവന്റെ അടുത്തേക്ക് വന്നു നിന്നു

"നോ... നോ.. എന്നെ ഒന്നും ചെയ്യരുത് എനിക്കു പറ്റില്ല... ..

കൊല്ലാൻ ആണേൽ നിങ്ങൾക്ക് കൊന്നൂടെ  എന്നെ എന്തിന് ??"

"ഹ ഹ ഹ നിന്നെ എന്തിന് എന്നോ... നീ തന്നെ അവളെ കൊല്ലണം ... അതാണ് കാവ്യ നീതി... എന്നാലെ... ........ "

" നോ.... ഞാൻ ഞാൻ എങ്ങനെ??"

" വരുന്ന ഞായറാഴ്ച കിരണും അവളും കൂടി മൂന്നാർ പോകുന്നുണ്ട് അവളുടെ കാറിൽ. നിനക്ക്  ഇതിലും നല്ല ചാൻസ് വേറെ ഇല്ല . പക്ഷെ....ഒരു കാര്യം.. എന്റെ കിരൺ ന് എന്തെങ്കിലും പറ്റിയാൽ.... നിന്റെ കുടുംബം അടക്കം ഞാൻ കത്തിക്കും "

അവസാനം അവൾ പറഞ്ഞപ്പോ അവളുടെ മുഖഭാവം കണ്ടു ഹരിക്ക് പേടി തോന്നി

"ഇനിയെങ്കിലും പറ ആരാ.... ആരാ .നീ????"

" നീ അത് അറിഞ്ഞിട്ടു ഒരു കാര്യവും ഇല്ല ഹരി . നീ ഇപ്പോൾ നിന്നോട് പറഞ്ഞ കാര്യം ചെയ്യുക ബാക്കി നീ അറിയേണ്ടതെല്ലാം അറിയേണ്ട സമയത്ത് അറിഞ്ഞോളും, ബ്രിട്ടോ ഇവനെ കൊണ്ട്

💬 Comments

View all comments