Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]
ഓരോന്ന് നോക്കി നിൽക്കാൻ തുടങ്ങി . സമയം കടന്ന് പോയി.. അവളെ കാണുന്നില്ല കുറെ നേരം ആയിട്ടും അവളെ കാണാത്തത് കൊണ്ട് കിരൺ അവളുടെ ഫോണിൽ വിളിച്ചു നോക്കി ബെൽ അടിക്കുന്നത് അല്ലാതെ ആരും എടുക്കുന്നില്ല . കിരൺ കാർ പാർക്ക് ചെയ്‌ത അടുത്തേക്ക് നടന്നു പക്‌ഷേ അവിടെയും അവളെ അവൻ കണ്ടില്ല, അവളുടെ കാർ അല്ലാതെ അവളെ ആ പരിസരത്ത് ഒന്നും അവൾ ഇല്ല. അവന് ആകെ പേടിയാവാൻ തുടങ്ങി ആ പരിസരത്ത് ഉള്ള കടയിൽ ഒക്കെ അവൻ അവളെ തിരക്കി എങ്കിലും ആർക്കും അവനു പ്രതീക്ഷ നൽകുന്ന മറുപടി ഒന്നും നൽകിയില്ല . എന്ത് ചെയ്യണം എന്നറിയാതെ ആകെ തകർന്നു അവൻ അവിടെ ഒക്കെ നടക്കാൻ തുടങ്ങി . ജെറിയെ വിളിച്ചുനോക്കി എങ്കിലും അവനു ഫോണ് കണക്ട് ആയില്ല. സമയം പോയിക്കൊണ്ടിരുന്നു ആകെ തകർന്ന് കണ്ണോകെ നിറഞ്ഞു റോഡ് സൈഡിൽ നിന്ന കിരൺ നു മുന്നിലേക്ക് ഒരു കറുത്ത ബൊലേറോ വന്നു നിന്നു .. സൈഡ് ഗ്ലാസ് തുറന്നപ്പോൾ ഡ്രൈവിങ് സീറ്റിൽ അവനെ നോക്കി ചിരിച്ചിരിക്കുന്ന ആളെ കണ്ടവൻ ഞെട്ടി "ഐശ്വര്യ.." അവൻ ആ പേര് ഉരുവിട്ടു. .......................................................................................... ജെറിയുടെ വീട് "ടാ എണീക്കട .. " ഉച്ചകത്തെ ഊണുംകഴിഞ്ഞ് കിടന്നുറങ്ങുന്ന ജെറിയെ കുത്തി പൊക്കാൻ ശ്രമിക്കുകയാണ് അമ്മ "എന്റെ പൊന്നമ്മേ ഞായറാഴ്ച ആണ് ഞാൻ ഒന്ന് കിടന്നു ഉറങ്ങിക്കോട്ടെ " "എടാ ചെറുക്കാ.. നീ എണീറ്റ് വേഗം താഴോട്ട് വന്നേ നിന്നെ ആരോ കാണാൻ വന്നിരിക്കുന്നു " അവൻ പുതച്ചിരുന്ന പുതപ്പ് അമ്മ
💬 Comments
View all comments