Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]
ഫോണിൽ കുറെ വട്ടം വിച്ചിരുന്നു കണക്റ്റ് ആയില്ല." "എന്താണ്??". ജെറി സംശയത്തോടെ അവളെ നോക്കി . അവൾ എന്തോ ഒളിക്കുന്ന പോലെ തോന്നി "നമുക്ക്... ഇവിടുന്ന് എങ്ങോട്ടെങ്കിലും മാറി സംസാരിച്ചാലോ??" അവൾ പതിയെ അടുക്കളയിൽ ചായ എടുക്കുന്ന അമ്മയെ നോക്കി പറഞ്ഞു "Ok ok.. എന്നാൽ നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയി സംസാരിക്കാം?? Ok ആണോ?" "Ok " "അമ്മേ... ഞങ്ങൾ ഒന്ന് പുറത്തേക്ക് പോകുവാ" "എവിടെ പോണ്?? ജെറി നീ ഇങ് വന്നേ" അമ്മ അടുക്കളയിൽ നിന്ന് അവനെ വിളിച്ചു. അവൻ അടുക്കളയിലേക്ക് ചെന്നു "എന്താമ്മേ?" "നീ എവിടെ പോണ്?? ആരാ അവൾ?" "അത്.. അറിയില്ല അമ്മേ അവൾക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു അപ്പോ വല്ല കോഫി ഷോപ്പിലും പോയി സംസാരിക്കാം ന്ന് ഓർത്തു." "അതെന്ത് നിനക്ക് ഇവിടെ ഇരുന്ന് സംസാരിച്ച??" "എന്റെ പൊന്നമ്മേ ഇത് അമ്മ ഉദ്ദേശിക്കുന്നത് ന്നും ആവില്ല അവൾക്ക് എന്തോ പറയാൻ ഉണ്ട്. ഞാൻ ഒന്ന് പോയി നോക്കട്ടെ. ഇനി അമ്മ ഉദ്ദേശിക്കുന്നത് ആണേലും സെറ്റ് ല്ലേ " അവൻ ഇളിച്ചു കൊണ്ട് പുറത്തേക്ക് ഓടി "ടാ ടാ ടാ നീ പോയിട്ട് വാ നിനക്കുള്ളത് അപ്പോൾ തരാം " " എന്താണ് പേര്??" ജെറി അവളോട് ചോദിച്ചു " സന്ധ്യ " " ok സന്ധ്യ വരൂ " അവൻ അവളെയും വിളിച്ചു പുറത്തേക്ക് ഇറങ്ങി " എങ്ങനാ വന്നത്??" "ഞാൻ ബസിൽ ആണ് വന്നത്" "Ok എന്റെ കൂടെ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ട് ഇല്ലെലോ ല്ലേ?"
💬 Comments
View all comments