Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]
അഭിനയിച്ചു കിടന്നു. അവർ അന്ന് ടൂർ ഒക്കെ കഴിഞ്ഞ് വന്നു മൂന്നാർ ലെ കഥകൾ പറയുമ്പോ ഞാൻ ഉള്ളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് . എന്നെങ്കിലും ഒരിക്കൽ ആ സ്ഥലം ഒന്ന് പോയി കാണണം ന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പിന്നെ പത്തിൽ വച്ചു ഇതേ പോലെ ടൂർ വന്നു അന്നും ഞാൻ ഓരോ കാര്യം പറഞ്ഞൊഴിഞ്ഞു എല്ലാം കൂടെ ഓർത്തപ്പോൾ ... ആ ബോർഡ് കണ്ടപ്പോ എനിക്ക് ഇതെല്ലാം ഓർമ വന്നു അതാണ് ...... " " അയ്യേ ഇതാണോ കാര്യം... നീ എന്തിനാ വിഷമിക്കുന്നെ നമ്മുടെ കോളേജ് ടൂർ വരുമല്ലോ നമുക്ക് പൊളിച്ചടുക്കാം..പിന്നെ അന്നത്തെ കാര്യങ്ങൾ അത് സാരമില്ല ടാ .. പഴേ കാര്യങ്ങൾ ഒന്നും നീ ആലോചിച്ചു ഇനി നീ കരയരുത് . അമ്മ പറഞ്ഞത് ഓർമ്മയില്ലേ നിന്നെ ഏൽപ്പിക്കാൻ പറ്റിയ ഏറ്റവും മികച്ച ആളാണ് ഞാൻ എന്ന്? . അതേ...ഞാൻ ഉണ്ട് നിനക്ക് നിന്റെ എല്ലാ ആഗ്രഹവും നമുക്ക് നിറവേറ്റാം ... എന്റെ ജീവൻ ഇല്ലാതെ ആവുന്ന വരെ നിന്റെ കൂടെ ഞാൻ ഉണ്ടാവും ഇത് ഞാൻ തരുന്ന ഉറപ്പാണ്. " അവൾ അവനെ നെഞ്ചിലേക്ക് ചായ്ച്ചു കൊണ്ട് പറഞ്ഞു " എന്ത് കണ്ടിട്ടാ അക്ഷ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്?? " മുഖമുയർത്തി കരഞ്ഞുകൊണ്ട് അവൻ ചോദിച്ചു "എന്തേ.... അടി വേണോ നിനക്ക്... ഞാൻ നൂറു വട്ടം പറഞ്ഞു ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കരുത് ന്ന്" "സോറി..." "ഒ ഒരു ചോറി.. അല്ല ഇങ്ങനെ എന്റെ നെഞ്ചിൽ കിടന്ന മതിയോ പോണ്ടേ നമുക്ക്" " എപ്പോഴും ഇങ്ങനെ കിടക്കാൻ തോന്നുവ... " "ഒ ഒ അയ്യടാ .. നിന്റെ ചാട്ടം ഒക്കെ എനിക്ക് മനസിലാവും മര്യാദക്ക് ഇരുന്നോ അവിടെ ഇല്ലേ ഞാൻ വഴിയിൽ ഇറക്കി വിടും പറഞ്ഞേക്കാം .." അവൾ അവനെ നേരെ ഇരുത്തി കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു. ...'കുടമുല്ലക്കടവിൽ ഈ പുഴയരികിൽ ഉടയാട നനച്ചു കുളിക്കും പുലരൊളിയേ പവനൊഴുകുന്ന പുഴയിൽ മതി വരുവോളം നീന്താൻ ഇനി നീയും പോരുന്നോ' .....
💬 Comments
View all comments