Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]
അവൾ വീണ്ടും പാട്ട് പ്ലെ ചെയ്തു. അവരുടെ വണ്ടി സൈഡിൽ പാർക്ക് ചെയ്‌തിരുന്നത് കണ്ട ഹരി അവന്റെ വണ്ടിയും ദൂരെ മാറ്റി വണ്ടി നിർത്തി അവരെ നിരീക്ഷിക്കുകയായിരുന്നു. 'ദൈവമേ ഞാൻ എന്തിനാ അവളെ കൊല്ലാൻ ഇങ്ങനെ നടക്കുന്നത്... ആ ഐശ്വര്യ അവൾ... അവൾ ആരാണ് ന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും മനസിലാവുന്നില്ലല്ലോ..., അവൾ എന്തിന് അക്ഷര യെ കൊല്ലണം?? അവളെ ഞാൻ എങ്ങനെ കൊല്ലും? ആ പയ്യൻ ആണേൽ പിന്നെയും ഉണ്ട് എനിക്ക് പറഞ്ഞു വച്ച പെണ്ണിനെ തട്ടി എടുക്കാൻ നോക്കുന്ന ആ നായിന്റെ മോനെ ഒന്ന് കൊല്ലാൻ ഞാൻ നോക്കിയതാണ് ജസ്റ്റ് മിസ് ആയിരുന്നു അവൻ. ഇനി ഇപോ അവനെ ഏതെങ്കിലും ചെയ്താൽ അവൾ എന്നെ കൊല്ലും ന്നും പറയുന്നു. ഇതിപ്പോ ഞാൻ കൊല്ലാതെ അവനു എന്തെങ്കിലും പറ്റിയാൽ തന്നെ അതും എന്റെ തലയിലാവും . അത് ആ ഐശ്വര്യ അറിഞ്ഞ അവൾ എന്നെ കൊല്ലും , എന്തയാലും ഇത് വെറും ഒരു കോളേജിലെ പ്രശ്നം ഒന്നും അല്ല അങ്ങനെ വല്ലോം ആണേൽ ഇത്ര സീരിയസ് ആയി ഒന്നും വരില്ല, അതുമല്ല അവളുടെ കൂടെ ആരൊക്കെയോ ഉണ്ട് ചില്ലറ കളി ഒന്നും അല്ല ... " ഹരി ഓരോന്ന് ആലോചിച്ചു അവരുടെ പുറകെ ഡിസ്റ്റൻസിട്ട് പോയിക്കൊണ്ടിരുന്നു . ........................................................................... മാട്ടുപ്പെട്ടി ഡാമിന്റെ അടുത്ത് കാർ പാർക്ക് ചെയ്തിട്ട് അവർ രണ്ടും ഇറങ്ങി തണുപ്പ് കൊണ്ട് കിരൺ കൈ രണ്ടും കെട്ടി നിന്നു "എന്താടാ തണുക്കുന്നുണ്ടോ??" അക്ഷര കാർ ലോക്ക് ചെയ്തുകൊണ്ടു ചോദിച്ചു "പിന്നെ... എന്തൊരു തണുപ്പ ആദ്യമായ ഇങ്ങനെ . നമ്മൾ കോളേജിന്ന് അന്ന് ടൂർ പോയപ്പോ പോലും ഇത്ര തണുപ്പ് ഉണ്ടായിരുന്നില്ല " "ആഹാ അതിനു നീ ഇങ്ങനെ കൈ ഒക്കെ കെട്ടി നിന്ന എങ്ങനാ ഈ തണുപ്പ് ആസ്വദിക്കാൻ വേണ്ടിയല്ലേ ഇവിടേക്ക് വരുന്ന തന്നെ ... നീ വാ നമുക്ക് ഡാം കാണാം " അവൾ അവന്റെ കൈ പിടിച്ചു വിളിച്ചുകൊണ്ട് ഡാമിന്റെ മുകളിലേക്ക് നടന്നു. ഞായറാഴ്ച അയത്കൊണ്ട് ഒരുപാട് സഞ്ചാരികൾ എത്തിയിരുന്നു ഗ്രൂപ്പ്
💬 Comments
View all comments