0%

Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]

Author : Kambikathakal Read All Parts 421

കേട്ടു എന്ത് ആവശ്യം ഉണ്ടേലും ഞങ്ങളെ വിളിച്ചോ ഫോണ് ഇങ് ത ഞാൻ എല്ലാരുടെയും നമ്പർ ഇട്ട് തരാം "

ജെറി അതും പറഞ്ഞു അവളുടെ ഫോണ് വാങ്ങി .  കിരൺ ന്റെയും അക്ഷരയുടെയുംനമ്പർ  ഡയൽ ചെയ്ത് സേവ് ആക്കി അവൾക്ക് തിരികെ ഫോണ് നൽകി അവന്റെ നമ്പർ ഡയൽ ചെയ്തപ്പോൾ തന്നെ ജെറി ചേട്ടൻ ന്ന് സേവ് ആക്കി വച്ചത് അവൻ കണ്ടു.

"നീ എന്തെങ്കിലും കഴിച്ചോ??"

കിരൺ ചോദിച്ചു .

"ഇല്ല ഞാൻ ... അണ്ണനെ കാണാൻ വേണ്ടി പെട്ടെന്ന് ഓടി വന്നതാ അപ്പോഴാ ജെറി ചേട്ടൻ ഇങ്ങനെ ഓടി വരുന്നേ കണ്ടത് "

"ആണോ ന്ന വാ നമുക്ക് കഴിക്കാം "

"അയ്യോ... ഞാൻ ഫുഡ് കൊണ്ടുവന്നിട്ടുണ്ട് "

"എവിടുന്ന്??"

"ഹോസ്റ്റലിൽ മെസ് ഉണ്ട് "

"അതൊകെ ദുരന്തം ആവുമല്ലോ... നീ നാളെ മുതൽ ഒന്നും കൊണ്ടു വരണ്ട ഞാൻ അമ്മയോട് പറയാം"

"അയ്യോ അതൊന്നും വേണ്ട അണ്ണാ.."

"വേണം അണ്ണാ.. എന്റെ പെങ്ങൾ നല്ല ഭക്ഷണം കഴിച്ച മതി..."

"എന്നാലും വേണ്ട അണ്ണാ"

" സന്ധ്യ ദേ നീ ഇന്ന് മുതൽ ഞങ്ങളുടെ കുഞ്ഞു പെങ്ങൾ ആണ്...അപ്പോ അതിനുള്ള അധികാരം ഒക്കെ ഞങ്ൾക്ക് ഉണ്ട് കേട്ടല്ലോ നാളെ മുതൽ ഉച്ചക്ക് ഫുഡ്‌ ഞങ്ങളുടെ വക ആണ് "

അതൊകെ കേട്ട് സന്ധ്യക്ക് കണ്ണോകെ നിറഞ്ഞു വന്നു.

"ഇതിപ്പോ ലവൾ എങ്ങാനും ഇവിടെ ഉണ്ടായിരുന്നെ പിന്നെ ഡെയ്‌ലി നിനക്ക് 5 സ്റ്റാർ ഫുഡും കൊണ്ട് വന്നേനെ"

ജെറി യുടെ പറച്ചിൽ കേട്ട് അവർ ചിരിച്ചു.

"വ നമുക്ക് ഫുഡ് കഴിക്കാം.."

കിരൺ പറഞ്ഞപ്പോൾ അവർ മൂവരും കൂടെ ക്യാന്റീൻ ലക്ഷ്യമായി നടന്നു.

ഉച്ചകത്തെ ഫുഡ് കഴിച്ചു അവളെ ക്ലസ്സിൽ കൊണ്ട് ആക്കി അവർ അവരുടെ ക്ലാസ്സിലേക്ക് പോയി.

ഐശ്വര്യ ക്ലാസിൽ ഉണ്ടായിരുന്നു എങ്കിലും കിരൺ അവളെ ശ്രദ്ധിച്ചപ്പോൾ ഒന്നും അവൾക്ക് ഒരു ഭാവ വെത്യസവും അവൻ കണ്ടില്ല. എന്താ നടക്കുന്നത് ന്ന് അറിയാതെ കിരൺ ക്ലാസിൽ ഇരുന്നു.

വൈകിട്ട് കോളേജിൽ നിന്ന് ഇറങ്ങി അവർ

💬 Comments

View all comments