Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]
രണ്ടും കൂടെ നേരെ അക്ഷരയെ കാണാൻ ആണ് പോയത്. അവളുടെ വീടിനു മുന്നിൽ വണ്ടി ഒതുക്കിയ ശേഷം അവൻ അവളെ വിളിച്ചു.
"ഹലോ... ടി ഞങ്ങൾ പുറത്തുണ്ട് നീ വാ ഇറങ്ങി"
"എവിടെ വീട്ടിൽ വന്നോ... ഇങ് വാ "
"ഇല്ല ഞങ്ങൾ ഗേറ്റ് നു വെളിയിൽ ആണ് നീ ഇങ് വ"
"അതെന്താ കിച്ചു നീ എന്റെ വീട്ടിൽ കയറില്ലേ??"
"ടി കളിക്കാൻ ഉള്ള സമയം അല്ല നീ വന്നേ എനിക്ക് നിന്നോട് കുറച്ചു സീരിയസ് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്"
അവന്റെ ശബ്ദത്തിലെ വെത്യസം അവൾക്ക് മനസിലായ കൊണ്ട് അവൾ പെട്ടന്ന് ഒരുങ്ങി പുറത്തേക്ക് വന്നു
ഒരു നീല ചുരിദാർ ഇട്ട് ഇറങ്ങി വന്ന അവളുടെ സൗന്ദര്യത്തിൽ അവൻ കുറച്ചു നേരം മയങ്ങി നിന്നു.
"ടാ പൊട്ടാ..... "
അവൾ അടുത്ത് വന്നു അവന്റെ മുഖത്തേക്ക് കൈ കൊട്ടി വിളിചപോൾ ആണ് അവനു സ്വബോധം വന്നത്
"ഹായ്. ജെറി....
എന്നാടാ പറയാൻ ഉണ്ടെന്ന് പറഞ്ഞത്"
അവൾ ജെറിയെ നോക്കി കൈ വീശി കാണിച്ചു കൊണ്ട് കിരണിനോട് ചോദിച്ചു
"നമുക്ക് എവിടെയെങ്കിലും പോയി സംസാരിക്കാം ഇവിടെ നിന്ന് പറയേണ്ട കാര്യം അല്ല"
"ആ ന്ന നിങ്ങൾ നിക്ക് ഞാൻ പോയി കാർ എടുത്ത് വരാം "
"വേണ്ട.നമുക്ക് സ്കൂട്ടറിൽ പോവാം ന്നെ അവനു ബൈക്കും ഉണ്ടല്ലോ"
ആ ലുക്കിൽ അവളെ കണ്ടപ്പോൾ മുതൽ അവളെ പുറകിൽ ഇരുത്തി ഒന്ന് വണ്ടി ഓടിക്കാനുള്ള മോഹം കൂടെ അവനു ഉണ്ടായിരുന്നു എന്നതാണ് സത്യം
"ആ എന്ന അങ്ങനെ പോവാം "
അവൾ അതും പറഞ്ഞു ചാടി വണ്ടി എടുത്തു .. അവസാനം കിരൺ പുറകിലും ഇരുന്നു.
"ഡെയ് നിനക്കു ലൈസൻസ് എടുക്കാനുള്ള പ്ലാൻ ഒന്നും ഇല്ലേ??"
അവൾ വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് ചോദിച്ചു
"അത് എടുക്കാല്ലോ സമയം ഉണ്ടല്ലോ"
"ഉം ഊവ അവസാനം വല്ലോം പറ്റി കഴിയുമ്പോൾ അറിയാം "
"എന്റെ പൊന്നോ നീ കരി നാക്ക് വളക്കല്ലേ"
"പോടാ എന്റെ നാക്ക് കരി നാക്ക് ഒന്നും അല്ല "
💬 Comments
View all comments