0%

Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]

Author : Kambikathakal Read All Parts 1.1K

അവന്റെ മുഖ ഭാവം ഒക്കെ കണ്ടു ചോദിച്ചു

"ഏയ്... എ... ഒന്നും... ഒന്നുമില്ല ടാ ... "

"ഞാൻ പറഞ്ഞത് വല്ലോം നീ കേട്ടോ ??"

"പിന്നെ കേട്ടു എന്ത് ആവശ്യം ഉണ്ടേലും ഞങ്ങളെ വിളിച്ചോ ഫോണ് ഇങ് ത ഞാൻ എല്ലാരുടെയും നമ്പർ ഇട്ട് തരാം "

ജെറി അതും പറഞ്ഞു അവളുടെ ഫോണ് വാങ്ങി .  കിരൺ ന്റെയും അക്ഷരയുടെയുംനമ്പർ  ഡയൽ ചെയ്ത് സേവ് ആക്കി അവൾക്ക് തിരികെ ഫോണ് നൽകി അവന്റെ നമ്പർ ഡയൽ ചെയ്തപ്പോൾ തന്നെ ജെറി ചേട്ടൻ ന്ന് സേവ് ആക്കി വച്ചത് അവൻ കണ്ടു.

"നീ എന്തെങ്കിലും കഴിച്ചോ??"

കിരൺ ചോദിച്ചു .

"ഇല്ല ഞാൻ ... അണ്ണനെ കാണാൻ വേണ്ടി പെട്ടെന്ന് ഓടി വന്നതാ അപ്പോഴാ ജെറി ചേട്ടൻ ഇങ്ങനെ ഓടി വരുന്നേ കണ്ടത് "

"ആണോ ന്ന വാ നമുക്ക് കഴിക്കാം "

"അയ്യോ... ഞാൻ ഫുഡ് കൊണ്ടുവന്നിട്ടുണ്ട് "

"എവിടുന്ന്??"

"ഹോസ്റ്റലിൽ മെസ് ഉണ്ട് "

"അതൊകെ ദുരന്തം ആവുമല്ലോ... നീ നാളെ മുതൽ ഒന്നും കൊണ്ടു വരണ്ട ഞാൻ അമ്മയോട് പറയാം"

"അയ്യോ അതൊന്നും വേണ്ട അണ്ണാ.."

"വേണം അണ്ണാ.. എന്റെ പെങ്ങൾ നല്ല ഭക്ഷണം കഴിച്ച മതി..."

"എന്നാലും വേണ്ട അണ്ണാ"

" സന്ധ്യ ദേ നീ ഇന്ന് മുതൽ ഞങ്ങളുടെ കുഞ്ഞു പെങ്ങൾ ആണ്...അപ്പോ അതിനുള്ള അധികാരം ഒക്കെ ഞങ്ൾക്ക് ഉണ്ട് കേട്ടല്ലോ നാളെ മുതൽ ഉച്ചക്ക് ഫുഡ്‌ ഞങ്ങളുടെ വക ആണ് "

അതൊകെ കേട്ട് സന്ധ്യക്ക് കണ്ണോകെ

💬 Comments

View all comments