Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]
കൈ കൊട്ടി വിളിചപോൾ ആണ് അവനു സ്വബോധം വന്നത്
"ഹായ്. ജെറി....
എന്നാടാ പറയാൻ ഉണ്ടെന്ന് പറഞ്ഞത്"
അവൾ ജെറിയെ നോക്കി കൈ വീശി കാണിച്ചു കൊണ്ട് കിരണിനോട് ചോദിച്ചു
"നമുക്ക് എവിടെയെങ്കിലും പോയി സംസാരിക്കാം ഇവിടെ നിന്ന് പറയേണ്ട കാര്യം അല്ല"
"ആ ന്ന നിങ്ങൾ നിക്ക് ഞാൻ പോയി കാർ എടുത്ത് വരാം "
"വേണ്ട.നമുക്ക് സ്കൂട്ടറിൽ പോവാം ന്നെ അവനു ബൈക്കും ഉണ്ടല്ലോ"
ആ ലുക്കിൽ അവളെ കണ്ടപ്പോൾ മുതൽ അവളെ പുറകിൽ ഇരുത്തി ഒന്ന് വണ്ടി ഓടിക്കാനുള്ള മോഹം കൂടെ അവനു ഉണ്ടായിരുന്നു എന്നതാണ് സത്യം
"ആ എന്ന അങ്ങനെ പോവാം "
അവൾ അതും പറഞ്ഞു ചാടി വണ്ടി എടുത്തു .. അവസാനം കിരൺ പുറകിലും ഇരുന്നു.
"ഡെയ് നിനക്കു ലൈസൻസ് എടുക്കാനുള്ള പ്ലാൻ ഒന്നും ഇല്ലേ??"
അവൾ വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് ചോദിച്ചു
"അത് എടുക്കാല്ലോ സമയം ഉണ്ടല്ലോ"
"ഉം ഊവ അവസാനം വല്ലോം പറ്റി കഴിയുമ്പോൾ അറിയാം "
"എന്റെ പൊന്നോ നീ കരി നാക്ക് വളക്കല്ലേ"
"പോടാ എന്റെ നാക്ക് കരി നാക്ക് ഒന്നും അല്ല "
വണ്ടി ഓടിക്കുന്ന അവളുടെ മുടി അവന്റെ മുഖത്തെക്ക് പാറി വീഴുന്നുണ്ട് അവൻ അതിന്റെ സുഗന്ധം ആസ്വദിച്ചു അങ്ങനെ ഇരുന്നു.
" എന്തേ... ഒന്നും കേൾക്കുന്നില്ലലോ മാഷെ...ടാ നീ അവിടെ ഉണ്ടോ??"
അവൾ വണ്ടി ഒന്ന് കുലുക്കി
"ഹ ടി വീഴുമെ...ഞാൻ ഉണ്ട് "
"അല്ല ശബ്ദം ഒന്നും കേൾക്കുന്നില്ലേ അതാണ്... ബൈദുബൈ എങ്ങോട്ടാ നമ്മൾ പോണേ....ടാ
💬 Comments
View all comments