Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]
അയാളുടെ ശ്ശബ്ദം നേർത്തു
"മുതലാളി അത് പ്രതാപൻ സർ ന്റെ മോളുടേ വണ്ടിക്ക് പിന്നാലെ ആണ് പോയത് ഹരി സർ..."
"ങേ...."
രാജശേഖരൻ തിരഞ്ഞു സോഫയിൽ ഇരിക്കുന്ന പ്രതാപനെ നോക്കി....
അയാൾ തലക്ക് കൈ കൊടുത്ത് ഇരിക്കുകയാണ്.
"അതേ മുതലാളി... അവളുടെ കൂടെ വേറെ ആരോ കൂടെ ഉണ്ടായിരുന്ന് വണ്ടിയിൽ അത് ആരാ ന്ന് മനസിലായില്ല. "
"ആരായിരുന്നു അത് ന്ന് നീ ഉടനെ കണ്ടുപിടിച്ചിട്ടു അത് ആരായാലും പൊക്കിക്കോ... ന്നിട്ട് നമ്മുടെ ഗോഡൗണിലേക്ക് കൊണ്ടുവ...പിന്നെ അവളെയും പൊക്കിക്കോ... ഒന്നും നോക്കണ്ട കേട്ടല്ലോ"
"ശരി മുതലാളി"
ഫോണ് കട്ട് ആക്കി രാജശേഖരൻ സോഫയിൽ വന്നിരുന്നു.
"എടാ എന്താ പറഞ്ഞേ അവൻ..."
പ്രതാപൻ ആകാംഷയോടെ അയാളെ നോക്കി...
"ടാ നമുക്ക് നമ്മുടെ ഗോഡൗണ് വരെ ഒന്നു പോകണം"
"എന്തിന്.... ??"
"അത് അവിടെ ചെന്നിട്ട് പറയാം നീ വാ"
"നീ ഇവിടെ നിന്നാൽ മതി ഞങ്ങൾ പൊക്കോളാം"
വണ്ടി തുറക്കാൻ പോയ അയാളുടെ ഡ്രൈവറെ രാജശേഖരൻ വിലക്കി.
അവർ രണ്ടും കൂടെ രാജശേഖരന്റെ കാറിൽ ഗോഡൗണ് ലക്ഷ്യമാക്കി പോയി...
(തുടരും...°)
💬 Comments
View all comments