Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]
എന്നിട്ട്??"
"അവൾ നമ്മൾ മൂന്നാർ പോയ ദിവസം എന്നെ തിരക്കി ജെറി ടെ വീട്ടിൽ പോയി. അവൻ പിന്നെ വീട്ടിൽ വന്നു അവളെ അമ്മയെ കാണിച്ചു... അമ്മക്ക് ഇപോ അവളെ പറ്റി നൂറു നാവ് ആണ് "
"ആഹാ ഇതൊകെ എപ്പോ നടന്നു ന്നിട്ട് നീ കണ്ടോ അവളെ"
"പിന്നെ കണ്ടു ഇന്ന് കോളേജിൽ വച്ച് നമ്മുടെ എല്ലാം നമ്പറും കൊടുത്തു അവൾക്ക് പിന്നെ അവൾ ഉച്ചക്ക് ഫുഡ് ഹോസ്റ്റലിൽ നിന്ന് ആയിരുന്നു അത് ഞാൻ മാറ്റി വീട്ടിൽ നിന്ന് കൊണ്ടേ കൊടുക്കാം ന്ന് പറഞ്ഞു"
"കൊള്ളാം അത് നന്നായി എന്തായാലും എന്റെ നാത്തൂൻ നെ നാളെ എനിക്കും ഒന്ന് കാണണം "
"ആ നിന്നെ പറ്റി ഞാൻ കുറെ പറഞ്ഞു കൊടുത്തിട്ടുണ്ട്"
"ങേ... എന്ത് നീ എന്ത് ദുരന്തം ഒക്കെ ആണ് പറഞ്ഞു ആ കൊച്ചിനെ പേടിപ്പിച്ചു വച്ചേക്കുന്നെ??"
"ആ അതൊക്കെ നാളെ നേരിട്ട് അറിഞ്ഞോ"
"തെണ്ടി"
"ഈ..."
"അല്ല ഇതാണോ പറയാൻ ഉണ്ടെന്ന് പറഞ്ഞത്"
"ഏയ് അല്ല ...അത് ... അത് പറയാം "
പെട്ടെന്ന് ഇത്രേം നേരം സംസാരിച്ചു ഇരുന്ന് ഭാവം അവന്റെ ശബ്ദത്തിൽ മാറ്റം ഉണ്ടായത് അവൾ ശ്രദ്ധിച്ചു.
ജെറി വണ്ടി ഒരു കോഫി ഷോപ്പിന് മുന്നിലേക് കയറ്റി നിർത്തി പുറകെ അവളും ...
"കൈ എടുക്കട ന്റെ വയർ നീറുന്നു"
വണ്ടി അങ്ങോട്ടെക്ക് കേറി വന്നപ്പോൾ അവൾ അവന്റെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു
"അയ്യോ... ടി സോറി..."
"ഹും അവന്റെ ഒരു സോറി ഇപോ കുറച്ചു കൂടുന്നുണ്ട് നിനക്ക്"
💬 Comments
View all comments