0%

Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]

Author : Kambikathakal Read All Parts 1.1K

അവൾ ചൂടായപ്പോൾ അവൻ ഒന്നും മിണ്ടാതെ വണ്ടിയിൽ നിന്ന് ഇറങ്ങി

"അയ്യേ... പൊട്ടൻ ഞാൻ ചുമ്മ പറഞ്ഞത് ആണ് "

"നീ വ വന്ന കാര്യം പറയാം"

"കിച്ചു... "

നടക്കാൻ ഒരുങ്ങിയ അവൻ നിന്നു

"എന്താ??"

"ടാ ഞാൻ ചുമ്മ പറഞ്ഞതാ നിന്നെ ഒന്ന് ചൂടാക്കാൻ "

"ആ സമ്മതിച്ചു "

"ടാ സോറി..."

"അല്ല എന്താണ് ഇവിടെ .... വന്നത് എന്തിനാ ന്ന് ബോധം ഉണ്ടോ??"

അവരെ കാണാത്ത കൊണ്ട് തിരികെ ഷോപ്പിൽ നിന്നും ഇറങ്ങി പാർക്കിങ്ങിൽ വന്ന ജെറി ചോദിച്ചു

"ദേ വരുവാ ടാ ... അക്ഷ വാ "

കിരൺ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് കയറി.

അധികം ആൾ ഒന്നും ഇല്ലായിരുന്നു അവിടെ. അവർ മൂന്നും കൂടെ ഒരു ടേബിൾ നു ചുറ്റും ഇരുന്നു.

ജെറി എണീറ്റ് ചെന്നു 3 കോഫി പറഞ്ഞിട്ട് വന്നു.

അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുവാണ്

"അക്ഷ??"

കിരൺ ഒന്ന് വിളിച്ചപ്പോൾ ആണ് അവൾ നോട്ടം മാറ്റിയത്

"എ... എന്താ??"

"ഞാൻ ഇപോ പറയാൻ പോകുന്ന കാര്യം നീ സംയമനത്തോടെ കേൾക്കണം "

"ഇത് അന്നത്തെ പോലെ ആണല്ലോ നീ കാര്യം പറ "

കിരൺ അവളോട് മൂന്നാർ ന്ന് അവളെ കാണാതെ ആയത് മുതൽ പിറ്റേന്ന് രാവിലെ ജെറി വിളിച്ചു ഹരി യുടെ മരണം പറഞ്ഞത് വരെ പറഞ്ഞു..

അവർ നോക്കുമ്പോൾ അവൾ അന്തം വിട്ടു വാ പൊളിച്ചു ഇരികുവാണ്.

"എടാ.... നീ ഈ പറയുന്നത് ഒക്കെ ഉള്ളത്

💬 Comments

View all comments