0%

Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]

Author : Kambikathakal Read All Parts 1.1K

ഒരു അനാഥ പ്രേതം പോലെ കൊന്നു തള്ളിയവർ ആരായാലും ഞാൻ കണ്ടുപിടിക്കും... "

അയാൾ ചാടി എണീറ്റു നിന്നു.

"ആൽബർട്ട്....." അയാൾ ഉച്ചത്തിൽ വിളിച്ചപ്പോൾ പുറത്ത് നിന്നും ആജാന ബാഹുവായ ഒരു യുവാവ് അകത്തേക്ക് കയറി വന്നു.

"മുതലാളി..."

"ഹരി അവസാനം എങ്ങോട്ടാ പോയത്??"

"അറിയില്ല ഹരി സർ അവസാനം ജീപ്പും എടുത്ത് പെട്ടെന്ന് പോകുക ആയിരുന്നു "

"ഹ.... എനിക്ക് എല്ലാം അറിയാം മറ്റവളുടെ ഫ്‌ളാറ്റിൽ നിന്ന് അവൻ എങ്ങോട്ട് പോയി ന്ന് എനിക്ക് 1 മണിക്കൂറിൽ അറിയണം നീ പോ "

"ശരി മുതലാളി "

ആൽബർട്ട് പുറത്തേക്ക് ഇറങ്ങി അവന്റെ ഒപ്പം കൂടെ നിന്നവരും  ജീപ്പിലേക്ക് കയറി ജീപ്പ് ആ വീടിന്റെ ഗേറ്റ് കടന്നു പാഞ്ഞു പോയി..

"എന്റെ മകനെ കൊന്നത് ആരായാലും ഞാൻ അവരെയും അവൻ കിടന്ന പോലെ കിടത്തും.... പ്രതാപ... ആരാടാ ഈ ചെയ്ത്ത് ചെയ്തെ... നിനക്ക് എന്തെങ്കിലും സംശയം ഉണ്ടോ??"

"ഞാൻ ഞാൻ എന്ത് പറയാൻ ആണ് ടാ... സംശയം ആരെ... നിന്റെ പഴേ ശത്രുക്കൾ ആരെങ്കിലും ???"

"ഹ.... കണ്ടുപിടിക്കണം.... ആരായാലും....."

അയാൾ വീണ്ടും സോഫയിൽ ഇരുന്ന് മകന്റെ ഫോട്ടോയിൽ നോക്കി ഇരുന്നു...

കുറെ നേരം കഴിഞ്ഞപോൾ അയാളുടെ ഫോണ് അടിച്ചു.

"ആ പറ ആൽബർട്ടെ.."

"മുതലാളി.... ഹരി സർ അന്ന് പോയത് മൂന്നാർ ഭാഗത്തേക്ക് ആണ്... "

"ഹ അത് പിന്നെ അവനെ അവിടെ നിന്ന് അല്ലെ കിട്ടിയത് നീ അവൻ എന്തിന് പോയി ന്ന് പറ.."

"മുതലാളി അത്...."

"നീ കാര്യം പറ ആൽബർട്ടെ...."

💬 Comments

View all comments