Chapter Title : ഉണ്ടകണ്ണി 16 [കിരൺ കുമാർ]
പുറകെ എന്റ ആളുകൾ ഉണ്ടാവും ഞങ്ങൾ അവിടെ എത്തും നീ ധൈര്യമായി ഇരിക്ക്"
" അങ്ങനെ ആണേൽ അവളെയും ജെറി യെ യും വേണോ ഞാൻ ഒറ്റക്ക് പൊക്കോളം "
"ഏയ്... അവൾ വേണം കാരണം അവളുടെ അച്ചൻ ഇപ്പോൾ അയാളുടെ കസ്റ്റഡിയില് ആണ് അവളെ അവിടെ എത്തിക്കാൻ അയാൾ പല പരിപാടിയും നോക്കും."
"എന്നാലും... എനിക് ഒരു പേടി... ഇതൊക്കെ "
"നീ പേടിക്കണ്ട നിങ്ങളുടെ കല്യാണം കണ്ടിട്ടേ ഞങ്ൾ നാട്ടിലേക്ക് തിരിച്ചു പോകൂ അത് നടത്തി തന്നു നിനക്ക് അവകാശപ്പെട്ട അയാൾ അനുഭവിക്കുന്ന നിന്റെ അമ്മയുടെ സ്വത്തും വാങ്ങി തന്നിട്ടെ ഞങ്ങൾ തിരിച്ചു നാട്ടിലേക്ക് പോകൂ.."
അവളുടെ മുഖത്തെ ആത്‍മവിശ്വാസം അവനിൽ ഭയം കുറച്ചു.
"അപ്പോ എല്ലാം പറഞ്ഞ പോലെ അവരോട് ഒന്നും പറയണ്ട.. നാളെ നീ കരുതി ഇരിക്കുക ബാക്കി കാര്യങ്ങൾ ഒക്കെ നമ്മൾ പറഞ്ഞ പോലെ തന്നെ.. ഒന്നുകൊണ്ടും പേടിക്കണ്ട ok???"
അവൻ അവൾക്ക് നേരെ കൈ നീട്ടി.. യാന്ത്രികമായി അവൻ ആ കൈ പിടിച്ചു കുലുക്കി.
"അപ്പോ അമ്മേ... ഞാൻപോകുവാ പിന്നെ വരാം അപ്പോ നമുക്ക് ഒന്ന് ഇരിക്കണം കുറെ കാര്യങ്ങൾ പറയാൻ ഉണ്ട് "
അവൾ അതും പറഞ്ഞു അമ്മയുടെ മറുപടിക്ക് കാക്കതെ അവനെ നോക്കി ഒന്ന് കണ്ണു കാണിച്ചിട്ട് പുറത്തേക്ക് നടന്നു.
എന്താ ഇപോ സംഭവിച്ചത്, ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന ആധിയിൽ കിരൺ അവിടെ നിന്നു.
(തുടരും)
💬 Comments
View all comments