Chapter Title : ഉണ്ടകണ്ണി 16 [കിരൺ കുമാർ]
പക്ഷെ അവളെ നിങ്ങൾ എങ്ങനെ ഇവിടെ കണ്ടു ന്ന് എനിക്ക് മനസിലാവുന്നില്ല"
"കിരണേ.... ഞാൻ ഇത് മുന്നേ പറഞ്ഞില്ലേ അത് തന്നെ അവൾ ട്വിൻസ് ആവും... പഠിച്ച കള്ളി ആണവൾ നമ്മളെയും കോളേജിനെയും എല്ലാം വിദഗ്ദമായി പറ്റിച്ചു കൊണ്ട് അവൾ എന്തൊക്കെയോ നടപ്പിലാക്കുവാണ് നമ്മൾ അവളുടെ കയ്യിലേ പാവകൾ പോലെ അവൾ പറയുന്ന പോലെ ആടി അതല്ലേ സത്യം??" ജെറി പറഞ്ഞു
"ജെറി അത് ... എന്നാലും എനിക് അങ്ങോട്ട് വിശ്വാസം വരുന്നില്ല ടാ"
"നമുക്ക് സത്യം അറിയാൻ ഒരു വഴിയെ ഉള്ളൂ.."
"എന്ത്??"
"അവളെ കാണണം അവളോട് തന്നെ ചോദിക്കണം"
"എടാ അതിന് അവളെ എങ്ങനെ കാണാൻ ഇനി നാളെ കോളേജിൽ വരുമ്പോൾ അല്ലാതെ??"
"അപ്പോൾ എങ്കിൽ അപ്പോൾ നമുക്ക് അവളെ കണ്ടു എല്ലാം ചോദിക്കണം "
"നിങ്ങൾ രണ്ടും കൂടെ എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ കേട്ടോ എനിക്ക് ഇതൊക്കെ കേട്ടിട്ട് പേടി ആവുവ"
അക്ഷര അവരെ രണ്ടിനെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു
"നീ പേടിക്കണ്ട ഇപോ വീട്ടിൽ പോവാം ന്നിട്ട് ബാക്കി നാളെ കോളേജിൽ "
"നമുക്ക് അവളെ ഒന്ന് വിളിച്ഛ് നോക്കികൂടെ ?"
അക്ഷര വണ്ടിയിൽ കയറാൻ പോയപ്പോൾ പറഞ്ഞു
വിളിച്ചു സംസാരിക്കണ്ട കാര്യമല്ല നേരിട്ട് അവളോട് ചോദിക്കണ്ട കാര്യമാണ് നമുക്ക് അവളെ നേരിട്ട് കാണാം നാളെ ആയിക്കോട്ടെ
അവർ വണ്ടി എടുത്ത് വീട് ലക്ഷ്യമാക്കി ഓടിച്ചു
ജെറി അവന്റെ വീട്ടിലേക്കുള്ള വഴി എത്തിയപ്പോ ആവഴി ഓടിച്ചു പോയി .. കിരൺ അവനെ വിളിച്ചുകൊള്ളമെന്നു കൈ കാണിച്ചു.
"കിച്ചു
💬 Comments
View all comments