0%

Chapter Title : ഉണ്ടകണ്ണി 16 [കിരൺ കുമാർ]

Author : Kambikathakal Read All Parts 629

നിന്റെ വീട്ടിലേക്ക് പോവാം എനിക്ക് അമ്മയെ കാണണം"

"എന്തിനാ ഇപോ അമ്മയെ കാണുന്നെ"

കിരൺ അവന്റെ വീട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ട് ചോദിച്ചു

"ഏയ് ഒന്നും ഇല്ലടാ ചുമ്മ ഒന്ന് കാണാൻ ആണ്... എന്നാലും എനിക്ക് അങ്ങോട്ട് ഒന്നും വിശ്വാസം വരുന്നില്ല ടാ അവൾ ഒരേ സമയം എങ്ങനെ രണ്ട് സ്‌തലത്ത്??"

"എനിക്കും അത് അറിയില്ല അക്ഷ ... നമ്മൾ അവളോട് തന്നെ എല്ലാം ചോദിക്കണം"

"എടാ പക്ഷെ അവൾ പറയുമോ??"

"പറയിക്കണം അതേ നമുക്ക് ഒരു വഴി ഉള്ളൂ.."

"ഹോ ദൈവമേ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്"

വണ്ടി കിരണിന്റെ വീടിന് മുന്നിൽ എത്തി.

വണ്ടി റോഡിൽ പാർക്ക് ചെയ്തിട്ട് അവർ രണ്ടും കൂടെ വീട്ടിലേക്ക് നടന്നു. അക്ഷര അവന്റെ കൈ ൽ കൈ കോർത്ത് പിടിച്ചിരുന്നു. വീട് എത്തിയപ്പോൾ അവൾ അത് വിട്ട് ഓടി അകത്തേക്ക് കയറി

"അമ്മേ.... "

"ഹ അല്ല മോളോ.... വാവ വാ ..."

അമ്മ ഒരു പുഞ്ചിരിയോടെ അവളെ കെട്ടി പിടിച്ചു . അക്ഷര അമ്മയോട് കുശലം ഒക്കെ പറഞ്ഞിട്ട് ഓടി പോയ്‌ കാപ്പി ഉണ്ടാക്കാൻ തുടങ്ങി. കിരൺ പതിയെ കട്ടിലിൽ ഇരുന്നു

"എന്താടാ നിൻറെ മുഖം ഇങ്ങനെ ഇരിക്കുന്നെ?"

അമ്മ അവളെ വിട്ട് അവന്റെ അടുത്തേക്ക് വന്നു "ഏയ് ഒന്നുമില്ലമേ "

"ഒന്നും ഇല്ലാഞ്ഞിട്ടാണോ മുഖം ഇങ്ങനെ വീർത്ത് ഇരിക്കുന്നെ?"

"അത് അവൻ ഞാനുമായി ഒന്ന് ഉടക്കിയത "

അക്ഷര പെട്ടെന്ന് വിളിച്ചു പറഞ്ഞു

"ആ അങ്ങനെ വരട്ടെ രണ്ടും കൂടെ ഉടക്കായ ... എന്തുവ രണ്ടും എപ്പോഴും അടിയും

💬 Comments

View all comments