0%

Chapter Title : ഉണ്ടകണ്ണി 16 [കിരൺ കുമാർ]

Author : Kambikathakal Read All Parts 634

ആക്കി കൊള്ളാം "

"അതെന്താ?.... എന്നെ വണ്ടിയിൽ വിടാനും പേടി ആണോ നിനക്ക്"

"നീ പറയുന്ന കേട്ട മതി. "

"പിന്നെ നീ പറയുന്നേ കേൾക്കാൻ ഞാൻ ആരാ നിന്റെ കേട്ടോയോള "

" ആ ഇനി അതിന്റെ കൂടെ കുറവ് ഉള്ളൂ എനിക്ക്" അവൻ അതും പറഞ്ഞു അവളെ മറികടന്നു അകത്തേക്ക് നടന്നു

"ഓഹോ.... ആ കുറവ് ന്ന അങ്ങു സഹിക്കാൻ തയ്യാർ ആയിക്കോ മോൻ കേട്ടോ".

അവൾ അവന്റെ പുറകെ കേറി

"എന്തുവാടി രണ്ടും കൂടെ ഏത് നേരവും വഴക്ക് ആണോ??? വന്നേ രണ്ടും ഞാൻ നല്ല കപ്പ പുഴുങ്ങി വച്ചിട്ടുണ്ട് "

"അത് പിന്നെ അമ്മേടെ മോന് ഇപോ എന്നെ കല്യാണം കഴിക്കണ്ട ന്ന്"

"ഓഹോ അവൻ അങ്ങനെ പറഞ്ഞോ സാരമില്ല നമുക്ക് വേറെആളെ നോകാം നിനക്ക് മോളെ..".

"ആ ന്ന അതാവും നല്ലത് "

അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കപ്പ തിന്നാൻ ഇരുന്നു .

...........................................................................

രാജശേഖരന്റെ ഫാക്ടറി ക്ക് അടുത്തുള്ള ഗസ്റ്റ് ഹൗസിൽ ഇരിക്കുകയാണ് പ്രതാപനും രാജശേഖരനും "പ്രതാപ ഞാൻ ഇപോ പറയാൻ പോകുന്നത് നീ ബഹളം ഒന്നും ഉണ്ടാക്കാതെ കേൾക്കണം" രാജശേഖരന്റെ പറച്ചിൽ കേട്ട് വായിലേക്ക് കൊണ്ടുപോയ മദ്യ ഗ്ലാസ് പകുതി വഴി നിർത്തി പ്രതാപൻ അയാളെ നോക്കി

"നിന്റെ മോൾക്ക് എന്റെ മോന്റെ മരണത്തിൽ എന്തോ പങ്കുണ്ട്"

"രാജാ...."

പ്രതാപൻ വിലക്ക് പോലെ വിളിച്ചു.

"ഇതാണ് ഞാൻ പറഞ്ഞത് നീ സംനയം പാലിക്കണം ന്ന്... എടാ അവൾക്ക് നേരിട്ട് പങ്ക് ഉണ്ട് എന്നല്ല

💬 Comments

View all comments