Chapter Title : ഉണ്ടകണ്ണി 16 [കിരൺ കുമാർ]
ഒരേ സമയം രണ്ടു സ്ഥലത്ത്??... എനിക്കറിയാം... ഹരിയേ നീ അല്ലെ അന്ന് കൊന്നത്?".
"അതെ..."
എടുത്തടിച്ചുള്ള അവളുടെ മറുപടി കേട്ട് അവൻ വീണ്ടും ഞെട്ടി
"നീ.... നീ.... എന്തിന്???..."
"അതൊക്കെ പറയാം വാ നമുക്കു നിന്റെ അമ്മയെ കാണണ്ടേ... "
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
"വേണ്ട... അമ്മയെ ഇതിലേക്ക് ഇടരുത് അമ്മ പാവമാണ് അമ്മയെ ഒന്നും ചെയ്യരുത്..."
"ഹ നീ വാടാ എന്നിട്ടല്ലേ"
അവൾ നടന്നു വീട്ടിലേക്ക് കയറി പുറകെ അവനും..
"അമ്മേ...."...
അവൾ വിളിച്ചപ്പോൾ അമ്മ അകത്ത് നിന്ന് ഇറങ്ങി വന്നു. കിരണിന്റെ കൂടെ അവളെ കണ്ടു ഒന്നും മനസിലാകാതെ അമ്മ അവനെ നോക്കി..
"ആരാ മോനെ ഇത്??"
"ഇത്... ഇത് എന്റെ കൂടെ പഠിക്കുന്ന കുട്ടിയാണ്.. ഐശ്വര്യ"
"ആഹ... മോൾ ഇരിക്ക്.. ഞാൻ കാപ്പി എടുക്കാം"
അമ്മ അവൾക്ക് ഒരു കസേര നീട്ടി ഇട്ട് കൊടുത്തു
" കാപ്പി ഒന്നും വേണ്ട... അനുവമ്മ ഇരിക്ക് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്"
അമ്മ ഒരു സംശയ ഭാവത്തിൽ അവനെ നോക്കി. അവൻ ഒന്നും മനസിലാകാതെ നിൽക്കുകയാണ്.
"അമ്മ ഇരിക്ക്" അവൾ വീണ്ടും പറഞ്ഞപ്പോൾ അമ്മ കട്ടിലിൽ ഇരുന്നു. കിരൺ സൈഡിൽ കതകിൽ ചാരി നിന്നു.
"അമ്മേ.... ഇവൻ മുന്നേ പറഞ്ഞത് അവന്റെ ഭാഗത് നന്ന് ശരിയയാണ്.. പക്ഷെ... ഞാൻ ഐശ്വര്യ അല്ല"
കിരൺ അത്ഭുതത്തോടെ അവളെ നോക്കി..
"ഐശ്വര്യ എന്റെ അല്ല... ഞങ്ങളുടെ ചേച്ചി ആയിരുന്നു .. പക്ഷെ ...അവൾ ... അവൾ., ഇപ്പോൾ ജീവനോട് ഇല്ല"
"മോളെ.... നീ എന്തൊക്കെയാ ഇവ പറയുന്നേ "..
കിരൺ മുന്നതെ അതേ അന്ധാളിച്ച ഭാവത്തിൽ തന്നെ നിൽക്കുകയാണ്..
"അമ്മയുടെ ചേട്ടൻ രാജശേഖരൻ പണ്ടൊരിക്കൽ മുംബൈ ൽ വച്ചു ഒരു മലയാളി പെണ്കുട്ടിയെ മാനഭംഗപ്പെടുത്തി ഓടി പോന്ന കാര്യം ഓർമയുണ്ടോ അമ്മക്ക് "
അവളുടെ ശബ്‌ദം മാറുന്നത് കിരൺ ശ്രദ്ധിച്ചു... അമ്മയുടെ മുഖവും.
"അന്ന് ആ പെണ്കുട്ടിയിൽ ഉണ്ടായ കുഞ്ഞായിരുന്നു ഐശ്വര്യ.. അതായത് എന്റെ ചേച്ചി അല്ല ഞങ്ങളുടെ ചേച്ചി...
അന്ന് അയാളെ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താൽ നാട്ടുകാരുടെയും
💬 Comments
View all comments