Chapter Title : ഉണ്ടകണ്ണി 16 [കിരൺ കുമാർ]
ഒരു കോപ്പും പറയണ്ട .." അയാൾ അതും പറഞ്ഞു കൊണ്ട് പോകറ്റിൽ നിന്നും മൊബൈൽ എടുത്ത് ആൽബർട്ടിനെ വിളിച്ചു.
"എടാ നീ നാളെ കോളേജിൽ നിന്നും വരുന്ന വഴി അവരെ രണ്ടിനെയും ഇങ്ങു പൊക്കിയേക്ക് ആർക്കും ഒരു സംശയവും തോന്നരുത് "
............................................................................
അക്ഷരയെ കൊണ്ട് ആക്കി വീട്ടിലേക്ക് വണ്ടി ഓടിക്കുകയാണ് കിരൺ. അവനെ നിശ്ചിത അകല ത്തിൽ ഒരു കറുത്ത സ്കോർപിയോ ഫോളോ ചെയ്യുന്നുണ്ട്. വീട്ടിലേക്കുള്ള വളവ് തിരഞ്ഞപ്പോൾ ആ വണ്ടി വന്നു അവന്റെ മുന്നിൽ ബ്രെക്ക് ഇട്ടു നിർത്തി. ഒരു പകപ്പോടെ സ്കൂട്ടർ ബ്രെക്ക് പിടിച്ചു നിർത്തിയ കിരൺ ആ വണ്ടിയിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ഞെട്ടി.
" ഐശ്വര്യ.... "
അവന്റെ നാവിൽ ആ പേര് വീണ്ടും വന്നു.
"അതെ... എന്റെ പേര് അത് തന്നെ... " അവൾ ഒരു കൂസലും ഇല്ലാതെ അവന്റെ അടുത്തേക് വന്നു പറഞ്ഞു.
"നീ... നീ... നീ ആരാണ്???"
കിരൺ കുറച്ചു ദേഷ്യത്തോടെ അവളോട് ചോദിച്ചു..
"ഹ ഹ ഹഹ ഹ.... നീ തന്നെ പറഞ്ഞില്ലേ മുൻപ് എന്റെ പേര്.... എന്താ അത്... ആ ഐശ്വര്യ..."
കിരൺ അന്തം വിട്ട് അവൾ പറയുന്നത് കേട്ട് നിൽക്കുകയാണ്
"നീ നീ... "
" എന്താ കിരണേ.... എന്നെ ഒരു പരിചയവും ഇല്ലാത്ത പോലെ നോക്കുന്നെ "
"നീ എങ്ങനെ ഒരേ സമയം രണ്ടു സ്ഥലത്ത്??... എനിക്കറിയാം... ഹരിയേ നീ അല്ലെ അന്ന് കൊന്നത്?".
"അതെ..."
എടുത്തടിച്ചുള്ള അവളുടെ മറുപടി കേട്ട് അവൻ വീണ്ടും ഞെട്ടി
"നീ.... നീ....
💬 Comments
View all comments