ഉണ്ടകണ്ണി 2 [കിരൺ കുമാർ]

📝 Ongoing

👁 502337 views ❤ 1848 likes 💬 145 comments

ഉണ്ടകണ്ണി 2
Undakanni Part 2 | Author : Kiran Kumar | Previous Part

എന്നെ കണ്ട അവൾ ഒന്ന് ഞെട്ടിയത് ഞാൻ മനസ്സിലാക്കി

"ആ വരൂ എന്താ ആദ്യ ദിവസം തന്നെ താമസിചാണോ വരുന്നേ??"
" അത് പിന്നെ മിസ് ഇന്നത്തേക്ക് ഒന്ന് ക്ഷമിക്കൂ ഞാൻ നാളെ മുതൽ നേരത്തെ എത്തിക്കോളം "

ശെടാ ഇവൾക്ക് ഇത്രേം സൗമ്യമായി ഒക്കെ സംസാരിക്കാൻ അറിയാമോ ഹോ ..
ഞാൻ മനസ്സിൽ കരുതി .
ടീച്ചറിനെ മറി കടന്ന് അവൾ പെണ്കുട്ടികളുടേ സൈഡിൽ പോയ്‌ ഇരുന്നു.

ടീച്ചർ കലാപരിപാടികൾ തുടർന്നു ..  ഇടക്ക് ഇടക്ക് ഞാൻ അവളെ ഒന്ന് നോക്കി
ആ ക്ലാസിൽ ആരും അത്ര ഒരുങ്ങി വന്നതായി എനിക്ക് തോന്നിയില്ല അത്ര മുന്തിയ തരം ഡ്രസും ഓർണമെന്റ്‌സും ഒക്കെ ആണ് അവൾ ധരിച്ചിരിക്കുന്നത്.
എന്റെ നോട്ടം കണ്ടു ജെറി എന്താ ന്ന് തിരക്കി ഞാൻ ഒന്നും മിണ്ടാതെ ടീച്ചറെ ശ്രദ്ധിച്ചു.

"ലേറ്റായി വന്നയാൾ വന്നേ "
ടീച്ചർ അവളെ വിളിച്ചു പരിചയപെടൽ തുടങ്ങി അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് എനിക്ക് മനസ്സിലായത് അവളുടെ പേര് അക്ഷര എന്നാണ് ന്നും നഗരത്തിലെ പ്രമുഖ ജൂവലറിയായ അക്ഷര ജൂവലറി അവളുടെ അച്ഛന്റെ ആണെന്നും ഒക്കെ. എല്ലാരും അവളെ ഭയങ്കര സംഭവം ആയൊക്കെ  കാണുന്നത് കണ്ടു ഞാൻ മുഖത്ത് ഒരു ഭാവവും വരുത്താതെ ബുക്കിലേ വെള്ള പേജിലേക്ക് നോക്കി കുനിഞ്ഞിരുന്നു.

ആദ്യ പിരീഡ് കഴിഞ്ഞു  സൗമ്യ ടീച്ചർ പോയി കിട്ടിയ ഗ്യാപ്പിൽ ജെറി കത്തി വെക്കാനും എല്ലാരും തമ്മിൽ പരിചയപ്പെടാനും ഒക്കെ തുടങ്ങി .. എനിക് പണ്ടേ ആ ശീലം ഇല്

📚 Chapters

1 published

Related Stories

💬 Comments

View all comments