0%

Chapter Title : ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

ഉള്ളൂ ടീച്ചറെ എല്ലാർക്കും ഭയങ്കര മതിപ്പ് ആണ് , എനിക്കും അങ്ങനെ തന്നെ പക്ഷെ അവളോട് ടീച്ചർ അമിത സുഹൃദം കാണിക്കുന്നത് മാത്രമാണ് എനിക്ക് കുറച്ചു നീരസം ഉള്ളത് പക്ഷെ ഞാൻ അത് വലുതായി മൈൻഡ് ചെയ്യാറില്ല അതൊകെ അവരുടെ പേഴ്‌സ്നൽ കാര്യമല്ലേ..

"കിരൺ എന്താ ആലോചിച്ചു ഇരിക്കണേ തനിക്ക് എന്ത് സെക്ഷനിൽ ആണ് നിൽക്കാൻ താല്പര്യം"
ആലോചനകളിൽ നിന്ന് ടീച്ചറുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടി എണീറ്റപ്പോൾ എല്ലാരും എന്നെ നോക്കുന്നതാണ് കണ്ടത്

"അത് മിസ്... പിന്നെ ... "
പെട്ടെന്നുള്ള ചോദ്യത്തിൽ മറുപടി ഒന്നുമില്ലാതെ ഞാൻ തപ്പി .. ജെറി അടുത്ത് ഇരുന്ന് ശബ്ദം താഴ്ത്തി എന്തോ പറയുന്നത് കേട്ട് ഞാൻ ഒന്ന് കുനിഞ്ഞു

"അവൻ കാന്റീൻ സെക്ഷനിൽ നിന്നോളും മിസ് ഫുഡ് വിളമ്പാൻ ഒക്കെ നിന്നോളും അതിലൊക്കെ നല്ല എക്‌സ്പീരിയൻസ് ഉള്ളതാണ് മിസ്"

ഞാനും ജെറിയും ഒരുപോലെ ഞെട്ടി കൊണ്ട് നോക്കുമ്പോൾ അക്ഷര മിസ്സിനോട് എന്തോ തമാശ പറയുന്ന പോലെ പറഞ്ഞിട്ട് കിടന്നു ചിരിക്കുകയാണ്.. കൂടെ ചിരിക്കാൻ അവളുടെ കുറെ കൂട്ടുകാരികളും ഉണ്ട്

ജെറി യുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു ... ഞാൻ അവന്റെ തോളിൽ പിടിക്കാൻ പോയപ്പോൾ വൈകി പോയിരുന്നു എന്റെ കൈ തട്ടി മാറ്റി ജെറി ചാടി എണീറ്റു

"അതിന് എന്താടി നാറികളെ നീയൊക്കെ ചിരിക്കുന്നെ.... വിശക്കുന്നവന് ഭക്ഷണം വിളമ്പി കൊടുക്കുന്നത് എന്താ അത്ര അധഃപതിച്ച പണി വല്ലതും ആണോ??? ഒ അവളൊക്കെ വലിയ കൊമ്പത്തെ മുതലുകൾ 4 നേരം വീട്ടുകാർ ഉണ്ടാക്കി വച്ചത് വെട്ടി വിഴുങ്ങി

💬 Comments

View all comments