0%

Chapter Title : ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

ഒക്കെ തുടങ്ങി .. എനിക് പണ്ടേ ആ ശീലം ഇല്ലാത്ത കൊണ്ട് ബെഞ്ചിൽ നിന്ന് പോലും എഴുന്നെൽകാതെ ഞാൻ ബുക്കിൽ ചുമ്മ ഓരോന്ന് വരച്ചു കൊണ്ടിരുന്നു

" അപ്പോൾ ഗയ്‌സ് നമ്മുടെ ആദ്യ ദിവസമാണ് ഇന്ന് അപ്പോൾ എല്ലാർക്കും ഇന്ന് എന്റെ വക ട്രീറ്റ് ആണ് ഉച്ചക്ക് എല്ലാവരും ക്യാന്റീനിലേക്ക് പോര് നമുക്ക് എല്ലാർക്കും തമ്മിൽ പരിചയപ്പെടുകയും ഒക്കെ ആവാം "

ഞാൻ ബുക്കിൽ നിന്ന് തലയുയർത്തി നോക്കിയപ്പോൾ ക്‌ളാസ് ബോർഡിന് മുന്നിൽ കേറി നിന്ന് അക്ഷര ഉച്ചത്തിൽ വിളിച്ചു പറയുകയാണ് .
"ടാ നീ അത് കേട്ടോ . ഇവൾ ആൾ കൊള്ളാലോ " ജെറി എന്നോട് പറഞ്ഞു

" ഉം " ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു

"എന്താടാ നിനക്ക് ഒരു ഭാവ വ്യത്യാസവും ഇല്ലല്ലോ ?? നീ വരില്ലേ"

ഹേയ് ഞാൻ ഇല്ലട
ങേ അതെന്താ ചുമ്മ വാടാ എല്ലാർക്കും ഒന്ന് കമ്പനി ഒക്കെ ആവല്ലോ

ഇല്ലട നീ പോയിട്ട് വാ ഞാൻ ഇവിടെ കാണും

അങ്ങനെ നീ പോണില്ലേൽ ഞാനും പോണില്ല

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു

അങ്ങനെ അടുത്ത പിരീഡ് തുടങ്ങി മഹേഷ് സർ ന്റെ ക്ലാസ് ആയിരുന്നു അടുത്തത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പുള്ളിക്കാരൻ എല്ലാരും ആയി നല്ല സിങ്ക് ആയി .. ക്ലാസിൽ നിന്ന് ഒരു പരിസ്ഥിതി ക്ലബ് ഒക്കെ തുടങ്ങണം എന്നൊക്കെ ആയിരുന്നു പുള്ളി മെയിൻ ആയിട്ട് പറഞ്ഞത് എല്ലാവർക്കും അതിന് ഭയങ്കര താല്പര്യവും ആയിരുന്നു ..
അങ്ങനെ പതിവ് ചടങ്ങുകൾ

💬 Comments

View all comments