0%

Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

പറഞ്ഞു

ഉം.... അല്ലേലും സർ നു ഇങ്ങനെ തല തെറിച്ച പിള്ളേരെ കൊണ്ട് നടക്കാൻ ആണല്ലോ ഭയങ്കര ആഗ്രഹം..

"അയ്യോ സാറേ ഇവർ തല തെറിച്ചവർ ഒന്നും അല്ല ഈ കിരൺ നമ്മുടെ കോളേജിന് ഒരു റാങ്ക് വാഗ്‌ദാനം ആണ് .. പിന്നെ ഇതൊകെ ഈ പ്രായത്തിൽ നടക്കുന്നത് അല്ലെ സാറേ നമ്മൾ ഉൾപ്പടെ കോളേജിൽ എന്തൊക്കെ ചെയ്തതാവാം.. " മഹേഷ് സർ പറഞ്ഞു..

ആദ്യ ക്ലാസ് മുതൽ തന്നെ നല്ല ബഹുമാനം തോന്നിയ സാറിനോട് ഒരു സഹോദരനെ പോലുള്ള സ്നേഹം കൂടിയത് അന്നാണ്..

പ്രിൻസി ഒൻന്ന് മൂളുക മാത്രം ചെയ്തു

കിട്ടിയ അവസരത്തിൽ മഹേഷ് സർ എന്നേയും ജെറിയെ യും തള്ളി റൂമിന് വെളിയിൽ ഇറക്കി

"ടാ കേട്ടല്ലോ ഇനി സൂക്ഷിച്ചും കണ്ടും ഒക്കെ നടന്നോ ... കിരണേ അയാൾ നിന്റെ ചെവിയിൽ പറഞ്ഞത് എന്താ ന്ന് എനിക്ക് ഊഹിക്കാവുന്നതെ ഉള്ളു അതോണ്ട് നീ ഇനി സൂക്ഷിച്ചു നടക്കുക... നിന്നോടും കൂടാ ജെറി... അപ്പോ മക്കൾ വിട്ടോ പോയ്‌ ഏല്പിച്ചിരുന്ന പണി മര്യാദക്ക് ചെയ് ഇപോ ടീ ടൈം ആവും"

ഞങൾ പാവകളെ പോലെ ചുമ്മ തലയാട്ടി

സർ അതും പറഞ്ഞു സ്റ്റാഫ് റൂമിലേക്ക് നടന്നു പോയി

കുറച്ചു നേരം ജെറിയും ഞാനും ഒന്നും മിണ്ടിയില്ല

"എന്നാലും അവൾ എന്തിനാ എന്നെ സസ്‌പെന്റ് ചെയ്യണ്ടത് ന്ന് പറഞ്ഞത് ..."

"ആവോ ഇനി വേറെ വല്ല ലക്ഷ്യം വച്ചാണോ "

ജെറിയും ഞാനും മുഖത്തോട് മുഖം നോക്കി നിന്നു

"ഹേയ് ഒന്നും ഉണ്ടാവില്ല ടാ നീ വാ

💬 Comments

View all comments