0%

Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

നമുക്ക് ക്യാന്റീനിലേക്ക് പോവാം "

ജെറി അതും പറഞ്ഞു നടന്നു , ഞാൻ പിന്നേം ഓരോന്ന് ചിന്തിച്ച് അവിടെ തന്നെ നില്കുവാണ്

ഇതിപ്പോ കുരിശ് ആയല്ലോ ദൈവമേ പഠിച്ചു അമ്മയെ നന്നായി നോക്കണം എന്നൊരു ലക്ഷ്യം മാത്രമുള്ള എനിക്ക് ഇപോ ഇതൊകെ ....കോപ്പ് കോളേജിലെ വരണ്ടായിരുന്നു ന്ന് തോന്നുന്നു..

"ടാ മൈരേ വാടാ നീ ആരെ നോക്കി നില്കുവാ "

കുറച്ചു മുന്നോട്ട് പോയി എന്നെ കാണാത്ത ജെറിയാണ് .ഞാൻ അവന്റെ അടുത്തേക്ക് ഓടി പോയി

ക്യാന്റീനിലേക്ക് വന്നപ്പോൾ അവിടെ തിരക്ക് തുടങ്ങിയിരുന്നു

ഞങൾ വീണ്ടും പഴേ പരിപാടിയിലേക്ക് കടന്നു കൂപ്പൺ  വാങ്ങുന്ന അനുസരിച്ച് ഓരോരുത്തർക്കും ചായ കൊടുക്കൽ ആണ് നിലവിൽ ഇപോ അവിടെ പണി ,അങ്ങനെ ഞങ്ൾ ഓരോന്ന് കൊടുത്ത് വരുമ്പോൾ ഒരു ഡസ്കിൽ  ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഞാൻ ഞെട്ടി

'അക്ഷര '

വീണ്ടും എന്റെ മനസിൽ ആ പേര് മന്ത്രിച്ചു

അവൾ അവിടുന്നു എണീറ്റ് എന്റെ നേരെ നടന്നു വന്നു

"ഇവൾ പോയില്ലേ...ടാ കിരണേ.. എന്തോ ഉദ്ദേശിച്ചു വന്നേക്കുവാ അവളുടെ അച്ചന്റെ ടീം ഇവിടെ കാണും. നീ സൂക്ഷിച്ചു നിക്ക് ഞാൻ നമ്മുടെ ചേട്ടന്മാരേ ഒക്കെ വിളിക്കാം നമ്മളെ കൊണ്ട് ഒറ്റക്ക് നടന്നില്ലലോ "

ജെറി അതും പറഞ്ഞു നടക്കാൻ ഒരുങ്ങിയതും ഞാൻ അവന്റെ കയ്യിൽ കേറി പിടിച്ചു .

"വേണ്ടടാ ഇനി അവരെ കൂടെ ഇതിലേക്ക്...

എനിക്ക് വയ്യ ഇത് ഇപോ തീരുകയാണേൽ തീരട്ടെ നീ മാറി നിന്നോ " ഞാൻ അവന്റെ കൈ വിട്ടു ... അക്ഷര അടുത്ത്

💬 Comments

View all comments