Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]
സസ്‌പെൻഡ് ചെയ്യിക്കാൻ സമ്മതികരുത് എന്നൊക്കെ .. സോറി. ഇതിനും പിന്നെ അന്നത്തെ വീട്ടിലെ സംഭവത്തിനും I'm extremely sorry കിരൺ"
ഞാൻ അന്തംവിട്ട് നില്കുവാണ് ഇവൾ സോറി പറയുന്നു ഹോ കാക്ക ങ്ങാനും മലന്നു പറക്കുമോ...
"പ്രിൻസിപ്പാൾ നെ ഈസിയായ് നിർത്താം പക്ഷെ അച്ചൻ... അച്ഛൻ നിന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ വന്നതാ .. ഞാൻ കരഞ്ഞു കാൽ പിടിച്ചു ഓരോന്നോക്കെ പറഞ്ഞിട്ട അങ്ങേര് ഒന്ന് അടങ്ങിയത് തന്നെ " അവൾ പറഞ്ഞു നിർത്തി
"പിന്നെ അവൾ വലിയ തെറ്റ് ചെയ്ത് ശരിയാണ് പക്ഷെ ഒരു പെണ്ണിനെ കേറി കൈ വച്ചത് നല്ല പ്രവർത്തിയല്ല കേട്ടോ.. അവൾ അറിഞ്ഞാണ്ട് ചെയ്തത് പോലും അല്ല അത്.. പിന്നെ ഇപോ അവൾ നിന്നെ രക്ഷിച്ചു
അതിന് നീ ഒരു പ്രത്യുപകാരം ചെയ്യണം പറ്റുമോ??
അനുപമ എന്നെ നോക്കി ചോദിച്ചു
"എന്ത് "
എനിക്ക് ചൊറിഞ്ഞു കേറി വന്നെങ്കിലും ഞാൻ ചോദ്യ ഭാവേണ രണ്ടുപേരേയും മാറി മാറി നോക്കി
"അത് ഒന്നുമില്ല നീ ഇപോ അവളുടെ കൂടെ വീട് വരെ ഒന്നു ചെല്ലണം ബാക്കി അവൾ അവിടെ വച്ചു പറയും ok"
അനുപമ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് എന്നോട് പറഞ്ഞു
ഞാൻ ഒന്നും മിണ്ടാതെ നിൽകുന്ന കണ്ടു അക്ഷര ചാടി കേറി പറഞ്ഞു
"വെറുതെ വേണ്ട ചെയ്യുന്ന കാര്യത്തിന് ചോദിക്കുന്ന കാശ് തരും ഞാൻ "
ഞാൻ ആണേൽ എന്തോ അവസ്ഥയിൽ ഇരിക്കുകയാണ് .. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് ന്ന് പോലും മനസിലാവുന്നില്ല
"കിരണേ..." അക്ഷര വിളിച്ചപ്പോൾ ഞാൻ സ്വാബോധത്തിലേക്ക് വന്നു
💬 Comments
View all comments