Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]
"അപ്പോ പോവാം" അവൾ ചോദിച്ചു
ഞാൻ ഏതോ ബോധത്തിൽ എണീറ്റ് നിന്നു
"അപ്പോ ഓൾ ദി ബെസ്റ്റ് .. ഇനി അടി ഉണ്ടാകാതെ നല്ല കുട്ടികൾ ആവണം രണ്ടും കേട്ടലോ " അനുപമ എണീറ്റുകൊണ്ട് പറഞ്ഞു
അക്ഷരയുടെ പുറകെ ഞാൻ വെളിയിൽ ഇറങ്ങി നടന്നു അനുപമ ഞങ്ങൾപോകുന്നത് നോക്കി അവിടെ ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു.
കാർ ആ വലിയ വീടിനു മുന്നിലേക്ക് ഗേറ്റ് കടന്നു കയറി
ആ വീട് കണ്ടപ്പോൾ തന്നെ എന്റെ മനസിൽ അന്നത്തെ ഓർമകളാണ് വന്നത് .. കരഞ്ഞു കൊണ്ട് സൈക്കിൾ എടുത്ത് ഓടിയ ഓട്ടം എന്റെ മനസ്സിനെ പിടിച്ചു കുലുക്കി
"വാ " അക്ഷര യുടെ വിളി കെട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്
"എന്നെ കോളേജിൽ ആക്കാമോ എനിക്ക് പോണം " ഞാൻ പറഞ്ഞു..
"ഇപോ പോവാം നീ വാ .. നീ ഒന്നും മിണ്ടാതെ നിന്ന മതി "
അവൾ എന്നെ വലിച്ചു കൊണ്ട് വീടിന് ഉള്ളിലേക്ക് കേറി
അവിടെ വീടിന് വെളിയിൽ കോളേജിൽ വച്ചു കണ്ട കുറച്ചു പേർ എന്നെ തുറിച്ചു നോക്കുന്നുണ്ട്
ആ വലിയ കൊട്ടാരം പോലുള്ള അകത്തേക്ക് കേറിവരുന്ന ഹാളിൽ നിന്ന് അവൾ അച്ചനെ ഉച്ചത്തിൽ വിളിച്ചു
ഇവളുടെ വിളി കേട്ട് ആ വീടിന്റെ പല ഭാഗത്ത് നിന്ന് സ്ത്രീകൾ ഉൾപ്പടെ ഓരോരുത്തരും ഇറങ്ങി വന്നു ,അതിൽ അയ്യരെ മാത്രം എനിക് മനസിലായി. അയാളും എന്നെ അവിടെ കണ്ട ചോദ്യ ഭാവെന നിൽക്കുകയാണ് .
.പെട്ടെന്ന് മുകളിൽ നിന്ന് സ്റ്റെപ്പ് ഇറങ്ങി അവളുടെ അച്ഛൻ പ്രതാപൻ നടന്നു
💬 Comments
View all comments