0%

Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

ആരൊക്കെയോ എടുത്ത് എക്സിബിഷൻ ന്റെ ഭാഗമായി ഉണ്ടായിരുന്ന മെഡിക്കൽ ക്ലിനിക്കിലേക്ക് കൊണ്ടു പോയി

"ടാ കൊപ്പേ നീ എന്ത് അടിയാടാ അടിച്ചത് ... അവളുടെ തല പൊങ്ങുമോ ഇനി "

ജെറി എന്റെ കയ്യിൽ പിടിച്ചു  വലിച്ചു കൊണ്ട് പറഞ്ഞു

സ്ഥലകലാബോധത്തിലേക്ക് ഞാൻ തിരിച്ചു വന്നത് അപ്പോഴാണ്

"ടാ ജെറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാടാ .. നീ കണ്ടില്ലേ അവൾ ചെയ്തത് അമ്മക്ക് വല്ലതും പറ്റിയിരുന്നെലോ"

"ആ കോപ്പ് ..നീ വാ ഇനി ഇവിടെ നിൽകണ്ട  വാ "

ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഒരുപാട് ആളുകളുടെ ഇടയിൽ നിന്ന് ജെറി എന്നെയും  കൊണ്ട് പുറത്തേക്ക് നടന്നു .. ഹാളിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ ക്യാന്റീനിൽ പോയ്‌ ഇരുന്നു.

ക്യാന്റീൻ നടത്തുന്ന സേവ്യർ ചേട്ടൻ ഞങ്ങളെ കണ്ടു

"ടാ നിങ്ങൾ ഇത് എങ്ങോട്ട് പോയതാ ഇവിടെ ഫുൾ കുളം ആയേനെ ഇപോ പിന്നേം ആൾ കൂടി വരുന്നുണ്ട് " പുള്ളി ചോദിച്ചു

ജെറി  പുള്ളിയോട് നടന്നത് എല്ലാം പറഞ്ഞു

"മോനെ അമ്മക്ക് ഇപോ കുഴപ്പം ഒന്നും ഇല്ലാലോ ല്ലേ"  സേവ്യർ ചേട്ടൻ കിരണ് ന്റെ തോളിൽ കൈയിട്ട് ചോദിച്ചു

"ഇല്ല ചേട്ട ഇപോ കുഴപ്പം ഒന്നും ഇല്ല ഞാൻ അങ്ങോട്ട് പൊക്കോട്ടെ ഇവിടെ ജെറി നിൽക്കും "

"ആ നീ പൊക്കോ ടാ ഇനി വല്ല പ്രശ്നവും ആവുന്ന മുന്നേ ജെറി ഇവനെ കൊണ്ട് ആക്കിയേക്ക് "

ഞങ്ങൾ സീനിയർ ചേട്ടന്മാരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ട് ഇറങ്ങാൻ പോയതും എന്തോ ഫോണ് വന്നു സംസാരിച്ചു നിന്ന

💬 Comments

View all comments